VISWANATHAN O
പാലക്കാട് ജില്ലയിലെ കുറുവട്ടൂർ എന്ന ഗ്രാമത്തിൽ ജനനം. ചെറുപ്പം മുതൽ തന്നെ സംഗീതം നാടകാഭിനയം, കവിതാ രചന, ചെറുകഥാ രചന എന്നിവയിൽ അതീവ താല്പര്യം കാട്ടിയിരുന്നു. 1978ൽ ബാംഗ്ലൂരിൽ എത്തി ജോലിയിൽ പ്രവേശിച്ചു. നഗരത്തിലെ പ്രധാന മലയാളി സംഘടനയായ ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ സാരഥിയായും, ഇപ്പോൾ സംഘടനയുടെ സാഹിത്യ വിഭാഗം അധ്യക്ഷനായും സേവനമനുഷ്ഠിക്കുന്നു. 2012 ൽ സിംഗേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ക്ലബ് (SAAC) എന്ന സംഗീതക്കൂട്ടായ്മക്ക് രൂപം നൽകി നഗരത്തിലെ അമച്വർ ഗായകർക്ക് ഒരുമിക്കാനുള്ള അനവധി വേദികളൊരുക്കി. കേരള സമാജം, കലാവേദി, ബാംഗ്ലൂർ ആർട്സ് ലവേഴ്സ് അസോസിയേഷൻ എയ്മ എന്നീ സംഘടനകളുടെ സജീവ പ്രവർത്തകനാണ്.
‘അഹം‘, ‘പിറന്നാൾ സമ്മാനം‘ എന്നീ ചെറുകഥകളും, ഗുജറാത്തിന്റെ ദുഃഖം, പ്രകൃതിയും സംസ്കാരവും ഞാനും, ഭൂമി പുത്രി, പദ്മഭൂഷിതൻ, പാവം പുരുഷൻ, കാവ്യ കൈരളി, ധർമ്മ പരിപാലനം, കാവ്യ കിരണങ്ങൾ, എന്റെ ഗ്രാമം, ധർമ്മാധർമ്മങ്ങൾ, ജനനീ മാപ്പ്, വിശ്വ മോഹനം എന്നീ കവിതകളും ശ്രീ ഓപ്പത്ത് വിശ്വനാഥന്റെ രചനകളാണ്.
PHONE: 9980090202