GANGADHARAN KK
കാസർഗോഡ് സ്വദേശി, സോമവാർപേട്ടെയിലും, പുത്തൂരിലുമായി കന്നഡ മീഡിയത്തിലുള്ള പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ്, മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും BSc-ൽ ബിരുദമെടുത്തു. ഹാസനിലുള്ള കോത്താരി കോഫീ കമ്പനിയിൽ ചേർന്ന് ജീവിതമാരംഭിച്ചു. പിന്നീട് റെയിൽവേ മെയിൽ സെർവിസിൽ 35 വർഷകാലം സേവനമനുഷ്ടിച്ചു.
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ചോദ്യോത്തരങ്ങൾ എന്ന ‘ചിന്ത’ മാസികയിലൂടെ പ്രസിദ്ധീകരിച്ചിരുന്ന ലേഖന പരമ്പര കന്നടയിലേക്കുള്ള വിവർത്തനമായിരുന്നു തുടക്കം. അതിനു ശേഷം മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരായ, എം.ടി.വാസുദേവൻ നായർ, ടി.പദ്മനാഭൻ, തകഴി, പൊറ്റക്കാട്, ബാലകൃഷ്ണൻ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം, യൂ.കെ.കുമാരൻ, ഉണ്ണികൃഷ്ണൻ പുത്തൂർ, എം.മുകുന്ദൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, പ്രൊഫ: ചന്ദ്രമതി എന്നിവരുടെ കൃതികളടക്കം മറ്റു പല മലയാളം കൃതികളും കന്നടയിലേക്കു വിവർത്തനം ചെയ്തു.
ഇതിനകം മുപ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ശ്രീ ഗംഗാധരന് കുവമ്പു ഭാഷ ഭാരതി പ്രാധികാര അവാർഡ് -പുസ്തകത്തിനും, സമഗ്ര സംഭവനകൾക്കും ലഭിച്ചു. ഭാഷ വിവർത്തിനായി 2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇപ്പോൾ ബാംഗ്ലൂർ മാകിടി റോഡിലുള്ള ബഡറഹള്ളിയിൽ കുടുംബസമേതം വിശ്രമജീവിതവും ഒപ്പം വിവർത്തനങ്ങളും.
(ഫോൺ: 9945976401)