TP VINOD

കണ്ണൂര്ജില്ലയിൽ ജനനം. ശ്രീകണ്ഠപുരം എസ്. . സ്  കോളേജ്, സ്കൂള്ഓഫ് കെമിക്കല്സയന്സസ്

(മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി), എന്നിവിടങ്ങളില്വിദ്യാഭ്യാസം. ദക്ഷിണകൊറിയയിലെ കോംജു 

നാഷണല്യൂണിവേഴ്സിറ്റിയില്നിന്നും രസതന്ത്രത്തില്പി. എച്.ഡി. ബിരുദം നേടി. ഇസ്രയേലിലെ ബെന്ഗുരിയോണ്യൂണിവേഴ്സിറ്റി, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക എന്നിവിടങ്ങളില്പോസ്റ്റ് ഡോക്ടറല്ഗവേഷണം ചെയ്തിട്ടുണ്ട്. ഇപ്പോള്ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്കെമിസ്ട്രി വിഭാഗത്തില്അദ്ധ്യാപകനാണ്. 2006 മുതൽ ലാപുട എന്ന മലയാളം കവിതാബ്ലോഗ് എഴുതുന്നു. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍, അല്ലാതെന്ത്?, സന്ദേഹങ്ങളുടെ നിർദ്ദേശാങ്കങ്ങൾ, ഗറില്ലാസ്വഭാവമുള്ള ഒരു ഖേദം, സത്യമായും ലോകമേ എന്നീ അഞ്ച് കവിതാസമാഹാരങ്ങള്പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകള്ഇംഗ്ലീഷിലേക്കും മറ്റുഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കവിതകൾ കണ്ണൂർ യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, തുഞ്ചത്തെഴിത്തച്ഛൻ മലയാളം സർവ്വകലാശാല എന്നിവടങ്ങളിൽ സിലബസുകളിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ‘അല്ലാതെന്ത്?’ എന്ന സമാഹാരത്തിന് ബി. സി. വി. കവിതാപുരസ്കാരം ലഭിച്ചു. ‘സത്യമായും ലോകമേഎന്ന സമാഹാരത്തിന് മറ്റു മൂന്നു പുരസ്കാരങ്ങളും ലഭിച്ചു.

 

(ഫോൺ : 7022507145)