KALA GK
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനനം.
M A പൊളിറ്റിക്കൽ സയൻസ്, B Ed , ജേർണലിസം ഡിപ്ലോമ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകൾ.
അധ്യാപികയായി ജോലി ചെയ്തിരുന്നു. ഇപ്പൊൾ ചാർട്ടേർഡ് അക്കൗണ്ടൻ്റ്സ് കമ്പനിയിൽ ജോലി ചെയ്ത് വരുന്നു.
ചെറുകഥകൾ, നോവലൈറ്റ്, ലേഖനങ്ങൾ, ആസ്വാദനക്കുറിപ്പുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുട്ടികൾക്കായി ‘അമ്മ മരം’ എന്ന ചെറുകഥ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്മ മരം എന്ന സമാഹാരത്തിന് ‘പി എൻ പണിക്കർ’ സാഹിത്യ പുരസ്കാരം, മഹാകവി ‘പി’ ഫൗണ്ടേഷൻ ‘ മധു മക്ഷിക’ ബാല സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
’55 എഴുത്തുകാരുടെ ബാലകഥകൾ’,’130 പ്രണയകഥകൾ’,’വെയിൽ മഴ’കഥകൾ, ‘പലനിറ പകലുകൾ’ എന്നിവയാണ് പ്രധാന രചനകൾ.
കൈരളി കലാസമിതി, ദൂരവാണി നഗർ കേരള സമാജം, മാതൃഭൂമി ഗൃഹലക്ഷ്മി വേദി എന്നിവയിൽ നിന്നും കഥാപുരസ്കാരങ്ങൾ നേടിയിരുന്നു. 2017 ൽ കർണാടക സാഹിത്യ അക്കാദമിയിൽ മലയാളത്തെ പ്രതിനിധീകരിച്ച് പ്രസംഗിച്ചിരുന്നു. മലയാളം മിഷൻ കർണാടക ചാപ്റ്റർ അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്.
ബാംഗ്ലൂരിൽ കൃഷ്ണണരാജപുരത്ത് സ്ഥിരതാമസം.
PHONE: 7760753522