PADMANABHAN

ജന്മദേശം ഇടുക്കി ജില്ലയിലെ തൊടുപുഴ.  65 വർഷമായി ഹോമിയോപ്പതിയിൽ പ്രൈവറ്റ് പ്രാക്ടീഷണറായി സേവനം അനുഷ്ഠിക്കുന്നു. 1974 മുതൽ ബാംഗ്ളൂരിൽ പ്രവാസ ജീവിതം. കുടുംബ സമേതം ബാംഗ്ളൂർ വിദ്യാരണ്യപുരയിൽ താമസിക്കുന്നു.

 ഡോക്ടർ തൊടുപുഴ പത്മനാഭന്റെ ഭാര്യ ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ചു.  മകനും,  കൊച്ചുമകളും ഇന്ത്യൻ ആർമിയിൽ സേവനം തുടരുന്നു.

20 തോളം നാടകങ്ങൾ രചിക്കുകയും അവതരിപ്പിക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു നാടകം  അരമന രഹസ്യം പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഹാസ്യ വേദി, റൈറ്റേഴ്സ് ഫോറം, വിദ്യാരണ്യപുര കേരള സമാജം തുടങ്ങി ബാഗ്ളൂരിലെ നിരവധി സംഘടനകളുടെ സജീവ പ്രവർത്തകൻ. ബാംഗ്ളൂരിലെ അറിയപ്പെടുന്ന യുക്തിവാദ പ്രചാരകൻ, ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ.