KUMARAN UK

കേരള  സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ തക്ഷൻകുന്ന് സ്വരൂപം എന്ന നോവൽ മലയാളത്തിന് സമ്മാനിച്ച  പ്രശസ്ത സാഹിത്യകാരനാണു  ശ്രീ യു കെ കുമാരൻ.

 കോഴിക്കോട്‌ ജില്ലയിലെ പയ്യോളിയിൽ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം കീഴൂർ എ യു.പി.സ്‌കൂളിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം പയ്യോളി ഹൈസ്‌കൂളിലും. ഗുരുവായൂരപ്പൻ കോളേജിൽ നിന്നും സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദം. പത്രപ്രവർത്തനത്തിലും പബ്ലിക്ക്‌ റിലേഷൻസിലും ഡിപ്ലോമ. വീക്ഷണം വാരികയിൽ പത്രപ്രവർത്തനം ആരംഭിച്ചു. വീക്ഷണം വാരികയുടെ അസി. എഡിറ്ററായിരുന്നു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ടെലിഫോൺ ഉപദേശകസമിതി അംഗം, കാലിക്കറ്റ് സർവ്വകലാശാല ജേർണലിസം ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാൻ, ഒ.വി.വിജയൻ സ്മാരക സമിതി ചെയർമാൻ, നാഷണൽ ബുക്ക് ട്രസ്റ്റ് ഉപദേശകസമിതി അംഗം, നവകേരള കോ-ഓപ്പറേറ്റീവ് പബ്ലിഷിങ് ഹൗസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു

എഴുതപ്പെട്ടത്‌, വലയം, ഒരിടത്തുമെത്താത്തവർ, മുലപ്പാൽ, ആസക്‌തി, കാണുന്നതല്ല കാഴ്ചകൾ എന്നെ നോവലുകളും, ഒരാളേ തേടി ഒരാൾ, പുതിയ ഇരിപ്പിടങ്ങൾ, പാവം കളളൻ, മടുത്തകളി, മധുരശൈത്യം

ഒറ്റക്കൊരു സ്‌ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്‌, റെയിൽപാളത്തിലിരുന്ന്‌ ഒരു കുടുംബം ധ്യാനിക്കുന്നു,

പോലീസുകാരന്റെ പെണ്മക്കൾ,  ഓരോ വിളിയും കാത്ത്, നോവലെറ്റുകൾ, മലർന്നു പറക്കുന്ന കാക്ക, പ്രസവവാർഡ്‌, എല്ലാം കാണുന്ന ഞാൻ, ഓരോ വിളിയും കാത്ത്‌ അദ്ദേഹം,

‘എഴുതപ്പെട്ടത്‌’ എന്ന നോവലിന്‌ ഇ.വി.ജി. പുരസ്‌കാരം, അപ്പൻ തമ്പുരാൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

പോലീസുകാരന്റെ പെണ്മക്കൾ എന്ന ചെറുകഥാസമാഹാരത്തിനു 2011-ലെ മികച്ച ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു .

തക്ഷൻകുന്ന് സ്വരൂപം 2012-ലെ വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം,2014-ലെ ചെറുകാട് അവാർഡ്, 2016-ലെ വയലാർ അവാർഡ് എന്നിവ ലഭിച്ചു.