LATHA NAMBOOTHIRI
കഴിഞ്ഞ 40 വർഷങ്ങളായി കടുംബമായി ബാംഗ്ലൂരിൽ താമസം. കെട്ടിട നിർമാണ മേഖലയിലെ ഒരു പ്രമുഖ വ്യവസായി. സ്വദേശം പത്തനംതിട്ട ജില്ലയിലെ തിരുവല്ല. ഒരു മകൾ, വിവാഹിത. ലണ്ടനിൽ താമസം.
കലാ സാഹിത്യ പ്രവർത്തനങ്ങളിൽ അഗാധമായ ആത്‌മ സംതൃപ്തിയുള്ള ഒരു എഴുത്തുകാരി.
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അവസരത്തിലെഴുതിയ ഒരു നാടകമാണ് ആദ്യരചന. ആ നാടകം സ്ക്കൂളിൽ നാലു സുഹൃത്തുക്കൾ ചേർന്ന് രംഗത്ത് അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് കോളേജ് മാഗസിനിലും മറ്റും സ്ഥിരമായെഴുതി. ധാരാളമായിത്തന്നെ വായിച്ചിരുന്ന ശ്രീമതി ലത വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ളൂരിൽ എത്തി. വളരെക്കാലം ബിസിനസ്സ് പരമായ തിരക്കുകളിലായിരുന്നു. അക്ഷരങ്ങളുടെ ലോകത്തുനിന്നും അക്കങ്ങളുടെ ലോകത്തിലുള്ള ജീവിത യാത്ര. തിരക്കുകളും സമയക്കുറവും മറ്റും മാറികിട്ടിയതോടെ വീണ്ടും എഴുത്തിലേക്കും വായനയിലേക്കും കടന്നു.
എയ്‌മ ഓൾ ഇന്ത്യ മലയാളി അസ്സോസിഅയേഷന്റെ കർണാടക സംസ്ഥാന അധ്യക്ഷയായിരുന്നു. ഇപ്പോൾ അതിന്റെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സജീവാംഗമാണ്.
ഫോണ്‍: 99457 06982