SUDHISH PK

കേരളത്തിൽ അടൂരിനടുത്തുള്ള മണക്കാലയാണ് സ്വദേശം. കേരളം സർക്കാരിന്റെ അധീനതയിലുള്ള  ജൂനിയർ ടെക്നിക്കൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം മെക്കാനിക്കൽ എൻജിനീയറിങ്ങിന് അടിത്തറ പാകി.അതിനു ശേഷം പന്തളം പോളിടെക്നികിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിലുംഎലെക്ട്രിക്കൽ ആൻഡ് റെഫ്രിജറേഷനിലും  ഡിപ്ലോമയെടുത്തു. 1979 ബാംഗ്ലൂരിലെത്തി. ആന്ധ്രപ്രദേശ്സർക്കാർ സ്ഥാപനമായ ഹൈദ്രബാദ് ആൽവിൻ ലിമിറ്റഡ് എന്ന കമ്പനിയിൽ സർവീസ് എഞ്ചിനീയർ ആയി ചേർന്നു. തുടർന്ന് മൻജോഗ് കൺസ്യൂമർ ഡ്യൂറബിൾസിൽ സർവീസ് എഞ്ചിനീയർ ആയി. 1992 ൽ സുഹാസ് റെഫ്രിജറേഷൻസ് എന്ന സ്വന്തം കമ്പനി തുടങ്ങി. വോൾട്ടാസ്, എൽ.ജി, ഗോദറേജ്  തുടങ്ങിയ കമ്പനി ഉൽപ്പന്നങ്ങളുടെ സെയിൽസ് ആൻഡ് സർവീസിലൂടെ ബാംഗ്ലൂരിൽ അറിയപ്പെടുന്ന ഒരു വ്യവസായിയായി മാറി.

ബാംഗ്ലൂരിലെ കലാ സാംസ്കാരിക രംഗങ്ങളിൽ സജീവമായി. കലാവേദി സെ ക്രട്ടറി, ഖജാൻജി, പ്രസിഡന്റ്, ബാംഗ്ലൂർ കേരളസമാജത്തിന്റെ വൈസ് പ്രസിഡന്റ്, ഇന്ദിരാനഗർ ലയൺസ്ക്ളബ്ബിന്റെ സെക്രട്ടറി, പ്രസിഡന്റ്, എന്നീ  നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഈസ്റ്റ് കൾച്ചറൽ  അസോസിയേഷൻ, ശ്രീനാരായണ സമിതി, ദൂരവാണിനഗർ കേരള സമാജം, വിജനപുര അയ്യപ്പ ക്ഷേത്രം, എന്നീ സംഘടനകളിലെ മുഖ്യധാരാപ്രവർത്തനങ്ങളിൽ ഇന്നും സജീവമാണ്. ബാംഗ്ലൂർ മലയാളികൾക്ക് അഭിമാനമായ കൈരളീ നിലയം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ  നേതൃത്വനിരയിൽ 2006 മുതൽ പ്രവർത്തിക്കുന്നു. ഇപ്പോൾ കൈരളീ നിലയത്തിന്റെ ജനറൽ സെക്രട്ടറിയാണ്.

ഭാര്യ സ്കൂൾ പ്രഥമാധ്യാപിക, മക്കൾ സുഹാസ് സുധീഷ്, ഡോക്ടർ സൂരജ് സുധീഷ്. ബാംഗ്ലൂരിൽ വിമാനപുരക്കടുത്തുള്ള ലാൽ ബഹാദൂർ ശാസ്ത്രി നഗറിൽ സ്ഥിര താമസം.

ഫോണ്‍: 9845439090