MAYA B NAIR

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ജനനം. ബാംഗ്ലൂർ അർബൻ ജില്ലാ പഞ്ചായത്തിൽ സൂപ്രണ്ടന്ടായി ജോലി നോക്കുന്നു.  സോഷിയോളജിയിലും, റൂറൽ ഡെവലപ്മെന്റിലും, പബ്ലിക് അഡ്മിനിസ്ട്രേഷനിലും  ബിരുദാനന്തര ബിരുദം.   സെക്രെട്ടേറിയൽ  പ്രാക്ടീസ്, ഹിന്ദി രാഷ്ട്രഭാഷ  എന്നിവകളിൽ ഡിപ്ലോമ.

ഇന്നസെന്നിന്റെ ‘ക്യാൻസർ വാർഡിലെ ചിരികൾ’, ഡോക്ടർ ഡി.റെജിയുടെ  ‘ഞങ്ങൾക്കും പറയാനുണ്ട്’,  എം.മുകുന്ദന്റെ ‘കുട്ടനാശാരിയുടെ ഭാര്യാമാർ’, വിഷ്ണുംമംഗലം കുമാറിന്റെ ‘സ്നേഹ സാന്ദരം രവിനിവേശം’, ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരികൾ’  എന്നീ കൃതികൾ കന്നഡയിലേക്കു മൊഴിമാറ്റം ചെയ്തിരുന്നു.

കന്നഡ ടെലിവിഷൻ ചാനലിൽ അവതാരികയായും, ‘മയൂര’ കന്നട മാഗസിനിൽ കോളമിസ്റ്റായും കന്നഡ സാംസ്‌കാരിക രംഗത്ത് പേരുടുത്ത എഴുത്തുകാരിയാണ് ശ്രീമതി മായാ ബി നായർ. പതിനൊന്നു കഥകളുള്ള ‘അങ്കുര’ എന്ന കന്നഡ ചെറുകഥാസമാഹാരം പ്രസിദ്ധീകരണത്തിന് തയ്യാറാവുന്നു. ബാംഗ്ലൂരിൽ മാരുതി സേവാനഗറിൽ കുടുംബസമേതം താമസം.

ഫോണ്‍: 99800 54979