RAJAN MP
ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ഫോറംപ്രസിഡണ്ട്, സെക്രട്ടറി എന്ന നിലകളിലും, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ബാംഗ്ലൂർ പ്രസിഡൻറ്, ദൂരവാണിനഗർ കേരള സമാജം പ്രവർത്തക സമിതിയംഗം, സമാജത്തിന്റെ സാഹിത്യ വിഭാഗം കമ്മിറ്റി മെമ്പർ, കാരുണ്യ ബാംഗ്ലൂർ ട്രസ്റ്റ് ബോർഡ് മെമ്പർ എന്നീ നിലകളിലും കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1987 ൽ ബാംഗ്ലൂരിലെത്തിയ ഡോക്ടർ രാജൻ അധികവും ചെറിയ മിനി കഥകളാണ് എഴുതിയിരുന്നത്. മറുനാടൻ വാർത്ത, ഡി.കെ.എസ് ന്യൂസ്, എന്നീ പ്രസിദ്ധീകരണങ്ങളിൽ കൂടാതെ മാതൃഭൂമി തുടങ്ങിയ പത്രമാധ്യമങ്ങളിലും ചെറു ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. നഗരത്തിലെ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇന്നും തന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നു.
പാലക്കാട് ജില്ലയിലെ വല്ലപ്പുഴയിൽ ജനനം. കുറുവട്ടൂർ കെ.സി.എം യുപി സ്കൂൾ വല്ലപ്പുഴ ഹൈസ്കൂൾ ഷോർണൂർ ആയുർവേദ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബാംഗ്ലൂരിലെത്തി. നഗരത്തിലെ പല ആയൂർവേദ ചികിത്സാകേന്ദ്രങ്ങളിലും സേവനമനുഷ്ഠിച്ചു. ഭാര്യ ശ്രീമതി ദേവി, മക്കൾ ദിവ്യ, ദൃശ്യ. മരുമക്കൾ അജിത്ത്, മനോജ്. പേരക്കുട്ടികൾ അവന്തിക, ഉത്തര ഇതാണ് ഡോക്ടറുടെ കുടുംബം.രാമമൂർത്തി നഗറിലുള്ള ഹൊയ്സാളാ നഗറിൽ താമസം.
ഫോണ്‍: 99806 84523