Profile
എസ്.കെ.നായർ - ബാംഗ്ലൂർ
ആയിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ചു മുതൽ ബാംഗ്ലൂർ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന ഒരു പ്രവാസി. ബാംഗ്ലൂർ കേരളസമാജത്തിന്റെയും, ബാംഗ്ലൂരിലുള്ള ദൂരവാണിനഗർ കേരളസമാജത്തിന്റെയും മുഖ്യധാരാ പ്രവർത്തനങ്ങളിൽ എസ്.കെ.നായർ – ബാംഗ്ലൂർ ദീർഘകാലം സജീവമായി ഏർപ്പെട്ടിരുന്നു. ബാംഗ്ലൂർ കേരളസമാജത്തിന്റെ മുഖപത്രമായിരുന്ന ‘മൈത്രി’, ദൂരവാണിനഗർ കേരള സമാജത്തിന്റെ കേരളാ-പേജസ്, ഡി.കെ.എസ ന്യൂസ്, എന്നീ പ്രസിദ്ധീകരണങ്ങളുടെ സജീവ പ്രവർത്തകനായിരുന്നു. എസ്.കെ.നായർ – ബാംഗ്ലൂർ ഇപ്പോൾ കൂൾ ബാംഗ്ലൂർ ന്യൂസ്, എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരാണ്.

ബാംഗ്ലൂർ കേരളസമാജത്തിന്റെ പൊതുകാര്യദർശിയായും, കേരളസമാജം ദൂരവാണിനഗറിന്റെ അധ്യക്ഷനായും സാമൂഹ്യ, സാംസ്കാരിക, നാടക, സാഹിത്യ പ്രവർത്തനങ്ങളിൽ സംതൃപ്തി കണ്ടെത്തിയ എസ്.കെ.നായർക്ക് മലയാളത്തിന്റെ മാധുര്യം ഒരു ഹരമാണ്. 1954-ൽ ഹരിപ്പാട് – മുട്ടം ഞാപ്പള്ളിൽ, വാസുദേവൻ നായർ-പൊന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു.. മാവേലിക്കര മറ്റം സെന്റ് ജോൺസ് ഹൈസ്കൂൾ, നങ്ങിയാർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജ്,, ബാംഗ്ലൂർ എം ഇ.ഐ പോളിടെക്നിക്, എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം എസ്.കെ,.ബാംഗ്ലൂരിൽ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രിസിൽ (ITI Ltd) ഇരുപത്തി മൂന്നുവർഷം സേവനമനുഷ്ഠിച്ചു. ഐ.ടി.ഐ യിൽ നിന്ന് വോളണ്ടറി റിട്ടയർ മെന്റ് എടുത്ത് ബാംഗ്ലൂരിലുള്ള ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയിൽ പന്ത്രണ്ടുവര്ഷം ചീഫ് അഡ്മിനിസ്ട്രറ്ററായി ജോലി നോക്കി. 2012-ൽ ജോലിയിൽ നിന്ന് വിരമിച്ചു. 2014-ൽ എഡ്യൂട്ടെക്ക് ഫൌണ്ടേഷൻ എന്ന എൻ.ജി.ഓ. സ്ഥാപിച്ചു. അത് വഴി വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി എസ്.കെ.നായർ ബാംഗ്ലൂരിൽ രാമമൂർത്തിനഗറിൽ ജീവിക്കുന്നു.
എസ്സ് കെ നായർ എഴുതി സുജലീ പുബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘പൂച്ചക്കണ്ണി സുന്ദരിയാണ്’, ചിരിക്കുന്ന ചെരിപ്പുകൾ, ഒരു ലാബാണി കല്യാണം എന്നീ ചെറുകഥാ സമാഹാരങ്ങളും കേരള ബുക്ക് സ്റ്റോർ പ്രസിദ്ധീകരിച്ച ‘ഓർമകളിലൂടെ ഒരു യാത്ര’ എന്ന ആത്മകഥയും ഏറെ ശ്രദ്ധേയമാണ്.

ഭാര്യ-ചന്ദ്രിക മക്കൾ സഹന , സച്ചിൻ. മരുമകൻ വിജയ് സാരഥി, കൊച്ചുമകൾ സിയാ സാരഥി
