ARCHANA
തൃശ്ശൂർ ജില്ലയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തിരൂരിലെ സെന്റ് തോമസ് ഹൈസ്കൂളിലും അതിനു ശേഷം നിർമലാ കോളേജിലും, വലപ്പാട് കോളേജിലുമായി ബിരുദവും നേടി. 2006 ൽ ബാംഗ്ലൂരിൽ എത്തി. ഹോരമാവുവിനടുത്തുള്ള ബാബുസാഹിബ്പാളയത്ത് താമസിക്കുന്നു. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്യുന്നു. കൂടാതെ ബാംഗ്ലൂരിൽ സ്വന്തമായി ഒരു ഡിസൈനർ ബോട്ടിക്കും നടത്തുന്നു .
ബംഗളൂരിലെ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവം., ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്. കൂടാതെ, ‘മൊഴിമുറ്റത്തെ 111 കവിതകൾ’ , ‘വൈഖരി’ ‘വെയിൽമഴകഥകൾ’, ‘പ്രണയാക്ഷരങ്ങൾ’, ‘തിരികെ’ തുടങ്ങി ഏഴോളം ആന്തോളജിയും . പുലിറ്റ്സർ ബുക്ക്സ് പ്രസാധനം ചെയ്ത ‘ആമാശയത്തിലെ കൺപീലികൾ’ എന്ന കഥാ സമാഹാരം 2019 ഇൽ തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ വെച്ച് പ്രകാശനം ചെയ്തു. ‘അസ്തമിക്കാത്ത ഭൂമി’ എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു. ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ഫോറം ജോയിന്റ് സെക്രട്ടറിയായും സുവർണ്ണ കർണ്ണാടക കേരള സമാജം കൊത്തന്നൂർ സോണിൻറെ സാഹിത്യ വിഭാഗമായ “സാഹിതി” യുടെ ചെയർ പേഴ്‌സണായും പ്രവർത്തിക്കുന്നു.
ഫോണ്‍: 9036985456