BALAKRISHNAN NAMBIAR TV
ചാലക്കുടി ഗവണ്മെന്റ് ഹൈ സ്കൂളിൽ നിന്ന് എസ്സ്.എസ്സ്.എൽ.സി യും കണ്ണൂർ ITI യിൽ നിന്നും ഇലക്ട്രോണിക്സിൽ ഡിപ്ലോമയും എടുത്ത് തന്റെ ബന്ധുവായ ടി.പി.ജി.നമ്പ്യാരുടെ പാലക്കാട്ടുള്ള BPL ൽ ജോലിക്കു കയറി. സ്വത സിദ്ധമായ കുസൃതികൾ കാരണം ബാംഗ്ലൂർ എം.ജി റോഡിലെ ഓഫിസിലേക്കു മാറ്റി. BPL വിട്ട് മറ്റു ചില സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന അവസരത്തിൽ ബാംഗ്ലൂർ ITI LTD ൽ സ്ഥിരമായ ഉദ്യോഗം കിട്ടി. പിന്നീട് കേരളം സമാജം ദൂരവാണിനഗർ പൊതു കാര്യദർശിയായും, വിജനപുര അയ്യപ്പൻ ക്ഷേത്രത്തിന്റെ കമ്മറ്റിയിലും മാറ്റുമായി സാമൂഹ്യ പ്രവർത്തനങ്ങളിലേർപ്പെട്ടു. സമാജത്തിന്റെ മുഖപത്രമായ ഡി കെ എസ്സ് ന്യൂസിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. സ്വന്തം സഹോദരനായ ഫിലിം ഡയറക്ടർ ടി വി ചന്ദ്രന്റെ ചില ചിത്രങ്ങളിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ,ഇന്ദ്രൻസ്, നെടുമുടി വേണു എന്നിവരോടൊപ്പം അഭിനയിച്ചു. ബാംഗ്ലൂരിൽ കസ്‌തൂരിനഗറിൽ താമസം.
ഫോണ്‍: 9980229019