BINDU SAJEEV
കോഴിക്കോട് കുന്ദമംഗലം സ്വദേശി. പെരിങ്ങൊളം ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് BA ഹിസ്റ്ററി ബിരുദം, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് MA മലയാളം, തൃശൂർ ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേർണലിസത്തിൽ പോസ്റ്റ് ഗ്രാഡ്യൂവേറ്റ് ഡിപ്ലോമ എന്നിങ്ങനെയുള്ള വിദ്യാഭ്യാസത്തിനു ശേഷം 2000 ത്തിൽ ബാംഗ്ലൂരിൽ എത്തി.
മാധ്യമം,സമകാലികമലയാളം,ദേശാഭിമാനി തുടങ്ങിയ ആനുകാലികങ്ങളിലുൾപ്പെടെ വിവിധ പ്രിന്റ്,ഡിജിറ്റൽ മാധ്യമങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടു. 2018 ൽ തലശ്ശേരി രാഘവൻ സ്മാരക കവിതാ അവാർഡ് ലഭിച്ചു. ആദ്യത്തെ കവിതാ സമാഹാരം അച്ചടിയിലാണ്.
ബാംഗ്ലൂരിൽ മാതൃഭൂമി ഉൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളിൽ പത്ര പ്രവർത്തക ആയിരുന്നു. ഇപ്പോൾ ഫ്രീലാൻസ് ജേർണലിസ്റ്റ് ആയി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു.
ഫോണ്: 9945305134