CHANDRASEKHARAN MS
കേരള സമാജം ദൂരവാണിനഗറിന്റെ മുൻ അധ്യക്ഷൻ. ഇപ്പോൾ സംഘടനയുടെ സാഹിത്യവിഭാഗം ചെയർമാൻ. തൃശൂരിനടുത്തു പാലക്കൽ എന്ന ഗ്രാമത്തിലുള്ള മേലേട്ട് വീട്ടിൽ ജനിച്ചു. മൂന്നാം ക്‌ളാസ്സുവരെയുള്ള പ്രാഥമിക വിദ്യാഭ്യാസം അച്ഛനമ്മമാരോടൊപ്പം ശ്രീലങ്കയിലായിരുന്നു. അതിനു ശേഷം തൃശൂരിൽ സെന്റ് ജോസഫ് കോൺവെന്റിലും, കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലുമായി അന്നത്തെ പതിനൊന്നാം ക്‌ളാസ്സു പാസ്സായി. തുടർന്ന് തൃശൂരിലെ സെന്റ് ജോസഫ് കോളേജിൽ പ്രീയൂണിവേഴ്സിറ്റിക്കു ചേർന്ന് പാസ്സായി. 1968 ൽ ബാംഗ്ലൂരിലേക്ക് തിരിച്ചു. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ ജോലിക്കു ചേർന്നു. സർവീസിലിരിക്കെ മെക്കാനിക്കൽ എഞ്ചിനീറിയങ്ങിലും ഇലൿട്രോണിക്സ് എഞ്ചിനീറിയങ്ങിലും ഡിപ്ലോമ എടുത്തു. 2006 ൽ എക്സിക്യൂട്ടീവ് എൻജിനീയറിയി ഐ.ടി.ഐ യിൽ നിന്ന് വിരമിച്ചു.
‘ഫോൺ ഇൻഡസ്ടറി’ ന്യൂസിലാണ് ആദ്യമായി എഴുതുന്നത്. ‘ഒഴുക്കിനെതിരെ’, ‘അടിയൊഴുക്കുകൾ’ എന്ന രണ്ടു ചെറുകഥകൾക്കും പത്രാധിപ സമിതി കാഷ് അവാര്ഡുനല്കി ആദരിച്ചു. അഗാധമായ വായനാ ശീലമുള്ള എം.എസ്സ്. ഒട്ടനവധി ലേഖനങ്ങൾ എഴുതിയിരുന്നു. അതിൽ പരക്കെ പ്രചാരമായത് ദേശാഭിമാനിയിലൂടെ പ്രസിദ്ധീകരിച്ച അന്നത്തെ ക്ലാസ്സിക് ചലച്ചിത്രങ്ങളായ ‘തബ്‌ലയു നീ നാത മകനെ’, ‘പരസങ്കദ ഗണ്ട തിമ്മ’, ‘ഫണിയമ്മ’ എന്നീ അവലോകന ലേഖനങ്ങളായിരുന്നു. കേരള സമാജം ദൂരവാണിനഗറിന്റെ മുഖപത്രമായ കെ.എസ്.ഡി ന്യൂസിന്റെ പത്രാധിപരായും അതിൽ തുടർച്ചയായി ലേഖനങ്ങൾ എഴുതിയിരുന്നു.
ഉദ്യാന നഗരത്തിലെ സാംസ്‌കാരിക സംഘടനകൾക്കെല്ലാം മാതൃകയായി ഓണാഘോഷത്തിനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളങ്ങൾക്കു തുടക്കമിട്ടതും ശ്രീ എം.എസ്സ് ആണ്. അദ്ദേഹം പൊതു കാര്യദർശിയായിരിക്കുന്ന അവസരത്തിലാണ് സാഹിത്യ സമ്മേളനം ആദ്യമായി ഓണാഘോഷ പരിപാടികളുടെ ഭാഗമായത്. അതിന്നും അഭംഗുരം തുടർന്നു പോരുന്നു.
ഇതിന്റെ ഒരു പരിണമെന്നുതന്നെ പറയാം കേരള സമാജം ദൂരവാനിന്റെയും മറ്റു പല സാംസ്‌കാരിക സംഘടനകളുടെയും കീഴിൽ സാഹിത്യ വിഭാഗം പ്രവർത്തനങ്ങൾ സജീവമായത്.
ഭാര്യ പരേതയായ രുക്മിണി. ഏക മകൻ അരുൺ. രാമമൂർത്തി നഗറിൽ താമസം.
PHONE 9663820391