ACHARI RV

ശാസ്താംകോട്ടയിൽ ജനനം. അന്താരാഷ്ട്ര സ്ട്രക്ചറൽ കൺസൾടന്റ്. ഇന്ത്യൻ ഇന്സ്റ്റിസ്റ്റൂട് ഓഫ് എഞ്ചിനിയേഴ്സിൽ ഫെലൊ. സ്റ്റീൽ പ്ലാന്റ് STRUCTURAL EXPERTISE. പത്ത് വർഷം റാഞ്ചിയിൽ. ശേഷം1973 മുതൽ ബാംഗ്ളൂരിൽ സ്ഥിരവാസം.

സാമൂഹ്യ ദൗത്യം നിർവഹിച്ച മൂന്നു പുസ്തകങ്ങളുടെ രചയിതാവ്.

1.വാസ്തുശാസ്ത്രം – പൊരുളും പൊരുത്തക്കേടും. കേരളത്തിലെ സർവകലാശാലകളിലെ ആർക്കിടക്ചർ സിലബസിൽ നിന്ന് വാസ്തുശാസ്ത്രത്തെ പടിയിറക്കി വിട്ടത് ഈ പുസ്തകമാണ്.

2.വാസ്തു അന്ധവിശ്വാസമോ?

മലയാളം സർവകലാശാലയിൽ വാസ്തൂകരണ റിസർച്ചിനു തടയിട്ടത് ഈ പുസ്തകമാണ്.  വാസ്തു ശാസ്ത്രങ്ങളിൽ പെട്ടുപോയ വസ്തുനിഷ്ട അറിവിനെ കണ്ടെത്തി ശാസ്ത്ര-സാങ്കേതികമികവിലൂടെ പുഷ്ടിപ്പെടുത്തി സാമ്പത്തിക-വ്യവസായമായി വളർത്തുന്നതിനു പകരം ഏതു യോനി ഏതു വർണ്ണത്തിന് എന്ന അസംബന്ധ ‘ശാസ്ത്ര’ത്തിന് സർവകലാശാലയിൽ ഇടം ഉണ്ടാകരുത്.

  1. വാസ്തുശാസ്ത്രം – ദൈവിക ദുരന്തം. ഈ പുസ്തകം (ഇത് ഹാർവാർഡ്, പെൻസിൽവാനിയ സർവകലാശാലകളിലെ ഒരു റഫറൻസ് ഗ്രന്ഥമാണ്) ഖാരാപുർ ഐഐടിയുടെ ബിരുദബിരുദാനന്തര, ഗവേഷണ തലങ്ങളിൽ വാസ്തു അവതരിപ്പിക്കുന്നത് ഫലപ്രദമായി തടഞ്ഞു.
  2. നാഗമോഹൻദാസ് രചിച്ച ‘സംവിധാന ഓദു’ എന്ന ഭരണഘടനയുടെ കൈ പുസ്തകം മലയാളത്തിൽ മൊഴിമാറ്റിയത് ശ്രീ ആർവിആചാരി ആണ്.

 

ഫോൺ:9986508075