ALAMKODU LEELAKRISHNANNAIR
പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തിൽ ജനിച്ചു.
പൊന്നാനി എം.ഇ.എസ്. കോളേജിൽ നിന്ന് വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി. കേരള ഗ്രാമീൺ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. സ്കൂൾ പഠനകാലത്തു തന്നെ ലീലാകൃഷ്ണൻ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. കഥാപ്രസംഗകനായാണ് ലീലാകൃഷ്ണൻ ആദ്യം പൊതുവേദിയിൽ എത്തിയത്.
1993ൽ പ്രസിദ്ധീകരിച്ച “നിളയുടെ തീരങ്ങളിലൂടെ” എന്ന സാംസ്കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദർശന്റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനാത്മക യാത്രകൾ നടത്തിയിട്ടുള്ള ഇദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവർത്തകൻ കൂടിയാണ്. കൂടാതെ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. ഈയടുത്തും എം.ടി യുടെ സമഗ്ര സംഭവനകളെപ്പറ്റി മാതൃഭൂമിയിൽ എഴുതിയിരുന്നു. യുവകലാസാഹിതി സംസ്ഥാന അധ്യക്ഷനും തിരൂരിലെ തുഞ്ചൻ സ്മാരക കമ്മറ്റി അംഗവുമാണ് ആലങ്കോട് ലീലാകൃഷ്ണൻ. “ഏകാന്തം” ഉൾപ്പെടെ പല മലയാള സിനിമകൾക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയിട്ടുണ്ട്. കൈരളി പീപ്പിൾ ടി.വിയിൽ പ്രക്ഷേപണം ചെയ്തിരുന്ന “മാമ്പഴം” എന്ന കവിതാലാപന റിയാലിറ്റിഷോയിലൂടെ മലയാളികൾക്ക് കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു.
മലയാളത്തിന്റെ ഇന്നത്തെ പ്രഗത്ഭരായ പ്രഭാഷകാരുടെ മുൻ നിരയിൽ നിൽക്കുന്ന ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ ബാംഗ്ലൂർ മലയാളികൾക്ക് സുപരിചിതനാണ്.