ANITHA CHANDROTHU

ബാംഗ്ലൂർ നഗരത്തിൽ അറിയപ്പെടുന്ന ഒരു കവയിത്രി. കണ്ണൂർജില്ലയിലെ ചെറുകുന്ന് ഗ്രാമത്തിൽ ജനിച്ചു. കഴിഞ്ഞ ഇരുപത്തിയെട്ടു വർഷമായി ബാംഗ്ലൂർ -ജാലഹള്ളിയിൽ താമസിക്കുന്നു.ഭർത്താവ് : അശോകൻ. സി (ബിസിനസ്‌ ), രണ്ട് പെണ്മക്കൾ അശ്വതി, അതുല്യ.

ഓൺലൈൻ മാധ്യമരംഗത്ത് സജീവം ആണ്.200ൽ പരം മലയാള കവിതകൾ എഴുതിയിട്ടുണ്ട്.. നിരവധി പുസ്തകങ്ങളിലും, മാഗസിനുകളിലും കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനോടകം പല വേദികളിലായി  നൂറിൽപ്പരം കവിതകൾ ആലപിച്ചിട്ടുണ്ട്..വിവിധ മത്സരങ്ങളിൽ കവിത ആലാപനത്തിന് സമ്മാനങ്ങൾ ലഭിച്ചിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ “കാവ്യധ്വനി” എന്നപേരിൽ ഏകദേശം 5000ത്തോളം അംഗങ്ങൾ  ഉള്ള ഒരു സാഹിത്യ കൂട്ടായ്മയ്ക്കും, സർഗ്ഗധ്വനി എന്ന ഒരു ഫേസ്ബുക് പേജും നടത്തുന്നുണ്ട്..2023ൽ നെഹ്‌റു സ്മൃതി “ജവഹർ പുരസ്‌കാരവും”, ‘ഭാരത് സേവക് സമാജ് അവാർഡും’ ലഭിച്ചിട്ടുണ്ട്. കാവ്യധ്വനി സാഹിത്യക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഗ്രൂപ്പിലെ അംഗങ്ങളുടെ രചനകൾ “കാവ്യസാരംഗി, “കാവ്യവൈഖരി “എന്ന പേരിൽ രണ്ടു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്..

ഫോൺ: 9342033860