ANOOP VAMANAPURAM
ഇന്ത്യയിലെ തന്നെ ആദ്യത്തെ കുട്ടികളുടെ നാടക വേദിയായ രംഗപ്രഭാതിലൂടെ കലാസാംസ്‌കാരിക വേദിയിലേക്ക് പടി കയറി. രണ്ട് കഥകൾ ഹൃസ്വ ചലച്ചിത്രമായി. മൂന്നാമത്തെ കഥ ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്നു. ബാംഗ്ലൂരിലെ കലാസംസ്കാരിക സംഘടനകളിൽ സജീവം. നഗരത്തിലെ മലയാള നാടകരംഗത്തു ശ്രദ്ധേയൻ. ബാംഗ്ലൂർ കേരള സമാജം നടത്തിയ നാടക മത്സരത്തിൽ അവതരിപ്പിച്ച കണ്ണാടി എന്ന നാടകത്തിൽ മികച്ച സംവിധാനം, മികച്ച അഭിനയം എന്നീ സമ്മാനങ്ങൾ ലഭിച്ചു. കൂടാതെ രാജ രവിവർമ്മ പുരസ്‌കാരം, ഗിരീഷ് കർണാട് നാഷണൽ അവാർഡ്, സച്ചി മെമ്മോറിയൽ അവാർഡ് എന്നീ പ്രശസ്ത അംഗീകാരങ്ങൾക്കും അനൂപ് അർഹനായി.
അതിശയോക്തിയൊന്നുമില്ലാതെതന്നെ പറഞ്ഞാൽ ജനിച്ചിട്ട് ആറാം മാസത്തിൽ നാടകനടനായി. സ്റ്റേജിൽ കരയാൻ കൂട്ടാക്കാത്ത കുഞ്ഞിനെ നുള്ളി നോവിച്ചു കരഞ്ഞ സംഭവം തന്റെ ‘അമ്മ പലവട്ടം പറഞ്ഞിട്ടയുണ്ട്. സിനിമാ സംവിധായകൻ രാജസേനന്റെ സിനിമകളിലടക്കം ഇരുപത്തിയൊന്നോളം സിനിമകളിലും പന്ത്രണ്ട് സീരിയലുകളിലും അനകം ഷോർട് ഫില്മുകളിലും വേഷമിട്ടിട്ട്ണ്ട്.
തിരുവനന്തപുരത്തിനടുത്തുള്ള വാമനപുരമെന്ന സ്ഥലത്തു ജനിച്ച അനൂപ്, ഗൾഫ് നാടുകളിൽ പണിയെടുത്തുലഭിച്ച പരിചയ സമ്പന്നതയോടെ
ബാംഗ്ലൂരിലെ പ്രമുഖ ഭവന നിർമാണ കമ്പനിയായ എം-വൺ ഹോംസിൽ ഫെസിലിറ്റി മാനേജരായി ജോലിനോക്കുന്നു. രാമമൂർത്തി നഗറിൽ കൽക്കേരി റോഡിനടുത്തു താമസം.
കന്നടയിലും തമിഴിലും തെലുങ്കിലുമായി അടുത്തിറങ്ങുന്ന ഒരു വമ്പൻ സിനിമയിൽ വക്കീലായാണ് അനൂപ് വാമനപുരം, വെള്ളിത്തിരയിൽ വരുന്നത്.
ഫോൺ: 8197316612