ASH ASHITHA

മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനനം. പതിനാലു വർഷമായി ബംഗളൂരുവിൽ താമസം. ടൈംസ്  ഓഫ് ഇന്ത്യ പത്രത്തിന്റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ മുങ്ങാങ്കുഴി, മഷ്‌റൂം ക്യാട്സ്, മോഹന സ്വാമി, ജെന്നിഫറും പൂച്ചക്കണ്ണുകളും എന്നിവ. ആനുകാലികങ്ങളിൽ കഥകളും കവിതകളും, എഴുതുന്നു. കൈരളി അറ്റ്ലസ് സാഹിത്യ പുരസ്‌കാരം, ടി എം ചാക്കോ മാസ്റ്റർ സാഹിത്യ പുരസ്‌കാരം, തുടങ്ങിയ അവാർഡുകൾ നേടി. തിരക്കഥ രചിച്ച മൊമെന്റോ മോറി, കേരള ഷോർട് സ്റ്റോറി, ഫിലിം ഫെസ്റ്റിവൽ 2023 ൽ അവാർഡിനർഹയായി. കവിതകളുടെ ഇംഗ്ലീഷ് വിവർത്തനം  റെഡ്‌ലീഫ് ജേര്ണലിലും ജർമ്മൻ വിവർത്തനങ്ങൾ സ്ട്രെസ്സ്എൻ സ്ടിമ്മേന് എന്ന ജേര്ണലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാഷയെ പരീക്ഷണാത്മകമായ സമീപിക്കുന്ന പത്തു കഥകളടങ്ങുന്ന മുങ്ങാങ്കുഴി, സാഹിത്യ രംഗത്ത് ഒരു മാറ്റത്തിന്റെ ഭാഗമായി സഞ്ചരിച്ച ആഷ് അഷിതയുടെ അധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള രചനയാണ്‌.

കുടുംബം: അമ്മ ശ്രീദേവി. ഭർത്താവ് : അനിൽ ആർ ബംഗ്ലൂരുവിലെ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ ന്യൂസ്‌ എഡിറ്റർ.  മകൻ ആദം റൂമി (നാലു വയസ്സ് )

Email: ashi.manjeri@gmail.com

PHONE:  9620662860