CALISTUS TA

ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ഫോറത്തിന്റെ അദ്ധ്യക്ഷൻ. ചേർത്തല സ്വദേശി. ചേർത്തല പട്ടണക്കാട് ഹൈ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭാസത്തിനു ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ BA ഹിസ്റ്ററിയിൽ ബിരുദമെടുത്തു. 1978 ൽ ബാംഗ്ലൂരിലെത്തി. ബാംഗ്ലൂരിൽ നിന്ന് ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമ പാസ്സായി. അന്ന് മുതൽ ഹോട്ടൽ ജിയോയിൽ ജോലിക്കുചേർന്നു. ഹോട്ടലിന്റെയും അതിന്റെ സഹോദര സ്ഥാപനങ്ങളായ റിസോർട്ടുകളുടെയും മറ്റും നടത്തിപ്പിൽ പൂർണമായി ഇടപെട്ടു. മനസ്സിൽ നിറഞ്ഞു നിന്നിരുന്ന മലയാളത്തിനോടുള്ള മമത കാരണം നഗരത്തിലെ പല മലയാള കലാ സാംസ്‌കാരിക പ്രവർത്തകരുമായും, സംഘടനകളുമായും അടുത്തിടപഴകി. ബാംഗ്ലൂരിലെ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ഫോറത്തിന്റെയും അധ്യക്ഷനാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും കുറിപ്പുകളും എഴുതിയിരുന്നു. മലയാള പുസ്തക വായനയിൽ അതീവതല്പരനാണ്. രണ്ടു പെണ്മക്കളുമായി കുടുംബസമേതം രാമമൂർത്തിനഗറിൽ കൽക്കേരി റോഡിനരുകിലായി താമസം.

ഫോണ്‍: 99867 70784