CINA KS
ആനിമേഷൻ, ഗെയിമിംഗ്, സിനിമ എന്നീ മേഖലയിൽ 24 വർഷത്തിലേറെ വൈദഗ്ധ്യ മുള്ള ഒരു ക്രീയേറ്റീവ് പ്രൊഫഷണലാണ് ശ്രീമതി.സിന.കെ.എസ്. VFX പ്രൊഡ്യൂസറായും ക്രീയേറ്റീവ് ഡയറക്ടറായും ആഗോളവും ആഭ്യന്തരവുമായ ഫീച്ചർ ഫിലിമുകൾക്ക് സിന ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. ആനിമേഷൻ ഡൊമെയ്നിൽ, ഡിസ്നി, ഡ്രീംവർക്ക്സ്, നിക്കലോഡിയോൺ തുടങ്ങിയ പ്രമുഖ ബാനറുകൾക്കൊപ്പം 35-ലധികം പ്രോജക്റ്റുകളിൽ സിന വിജയകരമായി പ്രവർത്തിച്ചിട്ടുണ്ട്.
പ്രൊഫഷണൽ റോളുകൾക്കപ്പുറം, സിന കഴിവുതെളിയിച്ച ഒരു എഴുത്തുകാരിയും, കലാകാരിയും, മോഹിനിയാ ട്ടം നർത്തകിയുമാണ്.
“റെസൊണൻസ്” എന്ന ഷോർട്ട് ഫിലിമിൽ സിനയുടെ തിരക്കഥയ്ക്ക് സ്ക്രീൻ പവർ അവാർഡ് ലണ്ടൻ, മൈസൂർ ഇൻ്റർനാഷണൽ ഫെസ്റ്റിലെ മികച്ച സ്ക്രിപ്റ്റ് റൈറ്റർ അവാർഡ്, രാജസ്ഥാൻ ഇൻ്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച പ്രാദേശിക സ്ക്രിപ്റ്റ് റൈറ്റർ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
NFDC-യ്ക്കായുള്ള ഒരു ആനിമേറ്റഡ് ഷോർട്ട് ഫിലിമിനായും ഈയിടെ തിരക്കഥ രചിച്ചു.
സിന ആദ്യമായി പ്രസിദ്ധീകരിക്കുന്ന ചിത്ര കവിതാ പുസ്തകമാണ് “വിൻ്റർ ഹ്യൂസ് _ എ ഹാർവെസ്റ്റ് ഓഫ് സോളിറ്റ്യൂഡ്”
സ്വദേശം തൃശൂരാണ്. ഇപ്പോൾ ബെംഗളൂരുവിൽ താമസം.
(ഫോൺ:990223001)