DENNIS PAUL
കോഴിക്കോട് സ്വദേശി. കേരളസമാജം ദൂരവാണിനഗറിന്റെ സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ ബാംഗ്ലൂർ മലയാളികൾക്കിടയിൽ സുപരിചിതനായ ഡെന്നീസ് കർണാടക പ്രോഗ്രസീവ് ആർട്സ് ക്ലബ്ബിന്റെ സ്ഥാപകാംഗവും മുഖ്യധാരാ പ്രവർത്തകനുമാണ്. 1974ൽ ബാംഗ്ലൂരിലെത്തി, 1976 ൽ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ ഉദ്യോഗത്തിൽ പ്രവേശിച്ചു. ബാംഗ്ലൂർ എം.ഇ ഐ. പോളിടെക്‌നികിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിലും, ഐ.ടി.ഐ നടത്തിയിരുന്ന എലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിലും ഡിപ്ലോമയുമെടുത്തു.
കേരള സമാജം ദൂരവാണിനഗറിന്റെ ജനറൽ സിക്രട്ടറി, ലിറ്റററി കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശ്രീ ഡെന്നീസ് ഇപ്പോൾ സമാജത്തിന്റെ ജനറൽ സെക്രട്ടറിയാണ്.
ശ്രീ. ഡെന്നീസ് എഴുതി സംവിധാനം ചെയ്ത് സി.പി.എ.സി അവതരിപ്പിച്ച അനവധി നാടകങ്ങൾ ബാംഗ്ലൂർ കേരള സമാജം, ബെൽ മലയാളി അസോസിയേഷൻ, കലാവേദി, മദ്രാസ് കേരളം സമാജം എന്നീ സംഘടനകൾ നടത്തിയ മലയാള നാടക മത്സരങ്ങളിൽ പലതവണ ഒന്നാം സമ്മാനമടക്കമുള്ള ഒട്ടനവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂരിൽ ദൂരവാണിനഗറിനടുത്ത ഉദയ നഗറിൽ താമസം.
ഫോണ്‍: 94497 21720