DHAMODHARAN K
കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ ജനിച്ചു. 1971ൽ ബാംഗ്ലൂരിലെത്തി. ടെലികോം ഡിപ്പാർട്ട്മെൻ്റിൽ ജോലി ലഭിച്ച് ബാംഗ്ലൂരിൽ സ്ഥിര താമസമാക്കി. 2011ൽ ബി. എസ്.എൻ.എൽ നിന്നും അഡിഷണൽ ജനറൽ മാനേജരായി വിരമിച്ചു. 1994 ൽ ബി. എസ്.എൻ.എൽ മികച്ച ജൂനിയർ ടെലികോം ഓഫീസർ ആയി കർണ്ണാടകയിൽ നിന്നും തിരഞ്ഞെടുക്കുകയും ‘സഞ്ചാർശ്രീ’ അവാർഡു നൽകി ആദരിക്കുകയുമുണ്ടായി
2012-13 കാലങ്ങളിൽ ബാംഗ്ലൂർ കേരള സമാജത്തിലൂടെയാണ് മലയാളം മിഷൻ പ്രവർത്തനങ്ങളിലേക്കു കടന്നു വന്നത്. ഇപ്പോൾ മലയാളം . മിഷൻ .കർണാടക ചാപ്റ്ററിന്റെ പ്രസിഡണ്ട് ആയി പ്രവർത്തിക്കുന്നു. ബാംഗ്ലൂരിലെ വിവിധ സാംസ്കാരിക സംഘടനകളുടെ സഹകരങ്ങളോടെ ഈ ദൗത്യം ഇന്നും തുടരുന്നു.
2023ൽ കേരള സർക്കാരിൻ്റെ മലയാളം മിഷൻ പ്രശസ്തി ഫലകവും ഒപ്പം 25000 രൂപയുമടങ്ങുന്ന ഭാഷാ പുരസ്കാരം നൽകി ആദരിച്ചു.
ശ്രീ കെ.ദാമോദരൻ കവിതകളെ ജീവനെപ്പോലെ സ്നേഹിക്കുന്നു. നാടൻ പാട്ട് ഒരു വ്യക്തിപരമായ ഹരമാണ്. അത് അവസരം കിട്ടിയ വേദികളിലെല്ലാം അവതരിപ്പിച്ചിട്ടുണ്ട്. ബാംഗ്ലൂരിൽ വിമാനപുരയിൽ താമസം. ഭാര്യ ശോഭ. മക്കൾ മൂന്നുപേർ ബാംഗ്ലൂരിൽ തന്നെ ജോലി ചെയ്യുന്നു. ശ്രീ കെ.ദാമോദരൻ മലയാള ഭാഷാ പ്രവർത്തനം ആസ്വാദ്യകരമായ ഒരു ജീവിതശൈലിയാക്കി മാറ്റിയ ഒരു മാതൃകാ ഭാഷാ സ്‌നേഹി.
ഫോണ്‍: 9449589802