
DKS News - First Edition
(ഇന്നത്തെ കെ എസ് ഡി ന്യൂസ് തുടങ്ങിയത് ഡി കെ എസ ന്യൂസ് എന്നായിരുന്നു. അന്ന് ഗാനരം സിക്രട്ടറിയായിരുന്ന എന്റെ കുറിപ്പിൽനിന്നുമുള്ള ഒരു ഭാഗാമാണിത്. സ്വയം വിശദീകരിക്കുന്നതാണിത്)
മാന്യരേ,
ദൂരവാണിനഗർ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന ‘ഡി.കെ.എസ്സ് ന്യൂസ് ഒന്നാം പുസ്തകം ഒന്നാംലക്കം സന്തോഷപൂർവ്വം നിങ്ങളുടെ മു മ്പിൽ സമർപ്പിക്കുന്നു. വർഷങ്ങൾക്കു മുമ്പുതന്നെ സമാജം പ്രവർത്തകരുടെ മനസ്സിലുണ്ടായിരുന്ന ഒരു സ്വപ്നംകൂടി സാക്ഷാത്കരിക്കുന്നുവെന്ന ചാരിതാർത്ഥ്യത്തോടെയാണ് ഒന്നാം പതി പ്പ് പുറത്തിറക്കുന്നത് . ഇതിന്റെ പ്രസിദ്ധീകരണ ചിലവിലേ ക്കായി പരസ്യങ്ങൾ വഴി സംഭാവന ചെയ്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.
‘ഡി, കെ. എസസ് ന്യൂസ് ലെററർ’ ഒരു ദ്വൈമാസിക യായിട്ടാണ് പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നത്. സമാജാംഗ ങ്ങളിൽ നിന്ന് അംഗത്വത്തിനുള്ള വാർഷിക വരിസംഖ്യയല്ലാതെ പ്രത്യേകമായി തുകകളൊന്നും ഇതിനായി ഈടാക്കുന്നതല്ല.
സമാജം പ്രവർത്തനങ്ങളുടെ വിശദവിവരങ്ങളും മറ്റുമടങ്ങുന്ന ഈ മുഖപത്രം അംഗങ്ങൾക്ക് യഥാസമയം എത്തിച്ചുതരുന്നതിന് പ്രവർത്തക സമിതി അങ്ങേയറ്റം ശ്രമിക്കുന്നതാണ്. അങ്ങിനെ സാധിക്കാതെ വരുന്ന പ്രത്യേകസാഹചര്യത്തിൽ അംഗങ്ങൾ ദയവായി തങ്ങളുടെ പ്രതി ഏറ്റവുമടുത്ത പ്രവർത്തകസ മിതിയംഗങ്ങളിൽ നിന്നോ സമാജം ഗ്രന്ഥശാലയിൽ നിന്നോ ഏറ്റുവാങ്ങി പ്രവർത്തകസമിതിയോട് സഹകരിക്കുക.
എസ് കെ നായർ
പൊതു കാര്യാദർശി 1990