GOPAKUMAR P

കോട്ടയത്തിനടുത്ത വൈക്കമാണ്   സ്വദേശം.  പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും ബി.ടെക്.  പാസ്സായി. ആന്ധ്ര യൂണിവേഴ്സിറ്റി എൻജിൻറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സർ ആയി അഞ്ചു വർഷക്കാലം ജോലി നോക്കി. അതിനു ശേഷം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ സിവിൽ സർവീസ് പരീക്ഷ പാസ്സായി ഇന്ത്യൻ റെവന്യു സർവിസിൽ ചേർന്നു. ഇന്ത്യൻ കസ്റ്റംസ് ആൻഡ് ഇൻഡയറക്റ്റ് ടാക്സ് ഡിപ്പാർട്മെന്റിനൽ  അഡിഷണൽ കമ്മീഷണർ ആയി ജോലി നോക്കുന്നു.  ഇപ്പോൾ  മിനിസ്റ്ററി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്മെന്റിൽ ബാംഗ്ലൂരിൽ ഡെപ്യുട്ടേഷനിലാണ്..

ബാംഗ്ലൂർ കേരളം സമാജം 2011 ൽ തുടങ്ങിയ ഐ.എ.എസ് അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവ്. അക്കാദമിയുടെ സ്ഥാപക ഉപദേഷ്ടാവായ ശ്രീ ഗോപകുമാറിന്റെ നിരന്തരമായ പ്രവർത്തനങ്ങളുടെ ഫലമായി  155 യുവാക്കളെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഐആർഎസ് മുതലായ സിവിൽ സർവീസ് ഉദ്യോഗസ്ഥരാക്കുവാൻ ബാംഗ്ലൂർ കേരളസമാജത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭാര്യ ഡോക്ടർ സുജാറാണി, മക്കൾ: ഗോപികാറാണി, കൃഷ്‌ണേന്ദു , സച്ചിൻ ഗോപകുമാർ എന്നിവരോടൊപ്പം ബാംഗ്ലൂരിൽ സ്ഥിര താമസം.

ഫോണ്‍: 9880147952