INDIRA BALAN
പദ്മശ്രീ ബഹുമതി നേടിയ പ്രശസ്തനായ കഥകളിനടനും കഥകളിആചാര്യനുമായ വാഴേങ്കട കുഞ്ചുനായരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകൾ.
എം.എ. മലയാളം. കവിത, കഥ, ലേഖനം, ജീവചരിത്രം തുടങ്ങി 12 ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. ബാംഗ്ലൂർ സർഗ്ഗധാര സ്ഥാപക പ്രസിഡണ്ട്, റൈറ്റേഴ്സ് ആൻ്റ് ആർട്ടിസ്റ്റ് ഫോറംമുൻ പ്രസിഡണ്ട്, സാർത്ഥകം ന്യൂസ് ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളഭൂഷണം ദിനപത്രം കോളമിസ്റ്റായിരുന്നു. ധ്വനി എന്ന വനിതാവേദിയുടെ ചെയർപേഴ്സൺ. ആൾ ഇന്ത്യാ ക്രിയേറ്റീവ് വുമൺ ഫോറം ജോ. സെക്രട്ടറി, കർണ്ണാടക ചാപ്റ്റർ മലയാളം മിഷൻ ഉപദേശക സമിതി അംഗം. പല സാഹിത്യ രചനകൾക്കും പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അഖില ഭാരത സാഹിത്യ പരിഷത്തിൽ മലയാളത്തിൻ്റെ പ്രതിനിധിയായി രണ്ട് തവണ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. കുടുംബ സമേതം 35 വർഷമായി ബാംഗ്ളൂരിൽ താമസിക്കുന്നു.
(ഫോൺ:8971910472)