KAVITHA K

തൃശ്ശൂർ സ്വദേശിനിയായ ശ്രീമതി കവിത കൂർക്ക പ്പറമ്പിൽ കൃഷ്ണൻകുട്ടി-ഗൗരി ദമ്പതികളുടെ മൂത്ത മകളാണ് പതിനേഴ് പുസ്തകങ്ങൾ പ്രസി ദ്ധീകരിച്ചു. പത്തു നോവലുകളും മൂന്ന് ബാല സാഹിത്യ കൃതികളും, നാലു ചെറുകഥാ സമാഹാരങ്ങളുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ മൂന്നു നോവലുകളും നിരവധി ചെറുകഥകളും കന്നഡയിലേക്കു മൊഴിമാറ്റം ചെയ്‌തു കന്നഡ പരിഭാഷയ്ക്ക് ബാംഗ്ലൂരിലെ കുവമ്പു ഭാഷാ ഭാരതിയുടെ പുസ്‌കാരം ലഭിച്ചു. കുങ്കുമം നോവൽ അവാർഡ്, സഹൃദയ വേദി അവാർഡ്, സഹോദരൻ അയ്യ പ്പൻ സാഹിത്യ അവാർഡ്, ദുബായ് മലയാള വേദി അവാർഡ്, സപര്യ പ്രവാസി സാഹിത്യ പുരസ്കാരം, തുടങ്ങി അനവധി പുരസ്കാരങ്ങൾ ഇതിനകം ലഭിച്ചു കഴിഞ്ഞ മുപ്പത്തി രണ്ടു വർഷങ്ങളായി ബാംഗ്ലൂരിലാണ്. കഥാരംഗം സാഹിത്യ വേദിയുടെ സ്ഥാപക അധ്യക്ഷ, മാത്യഭൂമി ഗൃഹലക്ഷ്മി വേദിയുടെ രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചിരു ന്ന ശ്രീമതി കെ. കവിതയുടെ ഭർത്താവ് ബാംഗ്ലൂരിലെ അറിയ പ്പെടുന്ന സാംസ്കാരിക പ്രവർത്തകനായ ശ്രീ. ടി.കെ. രവീ ന്ദ്രനാണ്. ഏകമകൾ രമ്യ ജാലഹള്ളിയിൽ താമസം.

 (ഫോൺ: 94489 28446)