KISHORE KR

എഴുത്തുകാരൻ, സാംസ്‌കാരികപ്രവർത്തകൻ പ്രഭാഷകൻ

തൃശൂർ ജില്ലയിൽ എടത്തിരുത്തിയിൽ ജനനം.

 

1970 കളിലും 80കളിലും നാടകരംഗത്തുനാട്ടിൽ സജീവമായിരുന്നു.

 അഞ്ചു നാടകങ്ങൾ എഴുതി സംവിധാനം ചെയ്ത് അവതരിപ്പി ച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം ബാംഗ്ലൂരിൽ.

 

ബാഗ്ലൂർ റൈറ്റേഴ്സ് ഫോറം,സർഗ്ഗധാര, വികാസ് സാംസ്‌കാരിക വേദി, ബോധി സാംസ്‌കാരിക വേദി, എന്നീ സംഘടനക ളുടെ സാരഥിആയിരുന്നു.

പൂകസയുടെ ജില്ലാകമ്മിറ്റിയംഗം,  കഴിമ്പ്രം വിജയൻ സ്മാരക ട്രസ്റ്റ്  വർക്കിംഗ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

 

ബാഗ്ലൂർ ശ്രീനാരായണ സമിതിയുടെ സന്ദേശം  കേരളസമാജത്തിന്റെ   സർത്ഥകം ഓൺലൈൻ, സർത്ഥകം ന്യൂസ്‌ മുതലായ മാസിക കളുടെ എഡിറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

 

 ശ്രീ കിഷോർ എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

സർദാർ (ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യരക്തസാക്ഷി സർദാർ ഗോപാല കൃഷ്ണന്റെ ജീവച രിത്രം), ഗൗരി ലങ്കേഷ് (ജീവചരിത്രം)                   

അരങ്ങിന്റെ സാരഥി കഴിമ്പ്രം വിജയൻറെ ജീവ ചരിത്രം

അംബേദ്കറുടെ ആശയലോകം ( പഠനം), ശ്രീനാരായണഗുരു ഒരു പഠനം 

ഗൗരി ലങ്കേഷ് – ജീവിതവും ചിന്തയും,  ഗൗരി ലങ്കേഷ് ജീവിതം പോരാട്ടം രക്ത സാക്ഷിത്വം നവഭാവുകത്വ സഞ്ചാരങ്ങൾ (സാഹിത്യനിരൂപണം)                       

(ഫോൺ: 9986646209)