MEERA NARAYANAN
ബാംഗ്ലൂർ ഹൊറമാവിലാണ് താമസം. കാസറഗോഡ് നീലേശ്വരം സ്വദേശിനി. . കേരളയൂണിവേഴ്സിറ്റിയിൽ നിന്നും എം.എ മലയാളം പൂർത്തിയാക്കി. 2016 മുതൽ മലയാളം മിഷനിൽ കർണാടക ചാപ്റ്ററിന്റെ ഭാഗമാണ്. ഇപ്പോൾ മലയാളം മിഷൻ കർണാടക ചാപ്റ്റർ അക്കാദമിക്ക് കോ.ഓർഡിനേറ്റർ ആണ്. ഗ്രീൻവുഡ്സ് വിമൻസ് കോളേജ് കാസർഗോഡ് , മാർത്തോമാ കോളേജ് കാസർഗോഡ് എന്നിവിടങ്ങളിൽ അധ്യാപിക ആയിരുന്നു. ADDA ഓൺലൈൻ ലേണിംഗ് പ്ലാറ്റ്ഫോംമിൽ ടെക്നിക്കൽ സപ്പോർട്ടറായിരുന്നു. കഴിഞ്ഞ 7 വർഷമായി ചലച്ചിത്ര മേഖലയിൽ സഹസംവിധായികയായി പ്രവർത്തിക്കുന്നു. 2023 മുതൽ ബാംഗ്ലൂർ ഇംഗ്ലീഷ് റൂട്ടിൽ മലയാളം അധ്യാപിക കൂടിയാണ്. 2023ൽ കേരള ഗവണ്മെന്റ് മലയാളം മിഷൻ മികച്ച അധ്യാപികയ്ക്കുള്ള ബോധി പുരസ്കാരം, 2024 പാലക്കാട് ഫോറം വുമൺസ് അച്ചിവ്മെന്റ്, സ്കൂൾ യുവജനോത്സവം, കേരളോത്സവം, കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ കവിത, തിരക്കഥ, ചെണ്ട, അക്ഷരശ്ലോകം, നാടകം, തുടങ്ങിയവകളിൽ വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കിട്ടുണ്ട്. കുട്ടികൾക്ക് അക്ഷരശ്ലോക പരിശീലനവും നൽകാറുണ്ട്. ആനുകാലികങ്ങളിൽ കവിത, ലേഖനങ്ങൾ എഴുതാറുണ്ട്. ഹരിത വിദ്യാലയം റിയാലിറ്റി ഷോ, പെയ്തൊഴിയാതെ, ഛായാമുഖി, യാനം, താരാ, വാട്ടർ വരിയർ, നങ്ങോളങ്ങര ഭഗവതി തുടങ്ങിയ ഷോർട് ഫിലികളിലും കാംബോജി സിനിമയിലും, നീർമുകിലേ മ്യൂസിക് ഫിലിമിലും സഹസംവിധായികയായിരുന്നു. ഇപ്പോൾ ‘ആയുർവേദ ദ ഡബിൾ ഹെലിക്സ് ഓഫ് ലൈഫ്’ എന്ന ഇംഗ്ലീഷ് ഡോക്യുമെന്ററി ഫിലിമിൽ പ്രവർത്തിക്കുന്നു.
ഫോണ്: 88840 86409