MURALEEDHARAN NAIR
ദൂരവാണിനഗറിലും പരിസര പ്രദേശങ്ങളിലുമായുള്ള മൂവ്വായിരത്തില്പരം കുടുംബങ്ങളുടെ കൂട്ടായ്മയായ കേരളസമാജം ദൂരവാണിനഗറിന്റെ ഇന്നത്തെ അദ്ധ്യക്ഷൻ. പത്തനംതിട്ട ജില്ലയിലുള്ള കോഴഞ്ചേരിയിൽ ജനനം. കോഴഞ്ചേരി സെൻറ് തോമസ് ഹൈ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കാൺപൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും, കോഴഞ്ചേരിയിലെ സെൻറ് തോമസ് കോളേജിൽ നിന്നും കോമേഴ്‌സിൽ ബിരുദാനന്തര ബിരുദവും നേടി. 1985ൽ ഐ.ടി.ഐ മങ്കാപ്പുർ യൂണിറ്റിൽ ജോലിക്കു ചേർന്നു. അവിടെ പത്തു വർഷത്തെ സേവനത്തിനുശേഷം ബാംഗ്ലൂർ ഐ.ടി.ഐ യിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയും 2022 ൽ അസിസ്റ്റന്റ് ഫിനാൻസ് മാനേജരായി വിരമിക്കുകയും ചെയ്തു. ശ്രീ മുരളീധരൻ നായർ അഗാധമായ വായനാശീലമുള്ള ഒരു ഭാഷാ സ്നേഹിയാണ്. കേരളസമാജം ദൂരവാണിനഗറിന്റെ സ്കൂൾ കാര്യദർശി, ഇന്റെർണൽ ഓഡിറ്റർ, തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്ന ശ്രീ മുരളീധരൻ നായർ പല തവണ അധ്യക്ഷനായും ചുമതലകൾ വഹിച്ചിരുന്നു.
(ഫോൺ: 9448356953)