PETER GEORGE
1974 ൽ ബാംഗ്ലൂർ ഐ.ടി.ഐ.യിൽ ചേർന്നു. ടൂൾ റൂം, ഇലക്‌ട്രോണിക് അസംബ്ലി, പ്ലാനിംഗ്, പ്രൊഡക്ഷൻ, ക്വാളിറ്റി കൺട്രോൾ എന്നീ ഡിപ്പാർട്‌മെന്റുകളുടെ ചുമതല വഹിച്ചുകൊണ്ട് 36 വർഷക്കാലം സേവനമനുഷ്ഠിച്ചു. 2010ൽ അഡീഷണൽ ജനറൽ മാനേജർ ആയി വിരമിച്ചു.ഐ.ടി.ഐ.യിൽ ISO 9000 – 2001 ക്വാളിറ്റി കൺട്രോൾ സിസ്റ്റം നടപ്പിലാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.
ബാംഗ്ലൂരിലും കണ്ണൂരിലുമായുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. കൂടാതെ ടൂൾ ഡിസൈൻ ആൻഡ് മാനിഫാക്ച്ചറിങിൽ കണ്ണൂർ പോളിടെക്‌നിക്കിൽനിന്നും, NTTF ൽ നിന്ന് സ്പെഷ്യലിസ്റ്റ് ടൂൾ ഡിസൈനിലും, IGNO യിൽ നിന്ന് അഡ്വാൻസ് മാനേജ്മെന്റ് കോഴ്സിലും ഡിപ്ലോമയെടുത്തു.
ഐ.ടി.ഐ.യുടെ കോർപ്പറേറ്റ് തലത്തിൽ, മൊബൈൽ കമ്മ്യൂണിക്കേഷനിലെ ആഗോള തലവന്മാരുമായി സംവദിക്കുകയും ബിഎസ്എൻഎൽ, എംടിഎൻഎൽ, ഇന്ത്യൻ ആർമി എന്നീ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് നിർമ്മാണം, ടെസ്റ്റിംഗ്, ഇമ്പ്ലിമെന്റഷൻ എന്നിവയ്ക്കായി ഐടിഐയുടെ എല്ലാ യൂണിറ്റുകളെയും ഏകോപിപ്പിക്കുകയും ചെയ്ത പ്രവർത്തനങ്ങൾ പ്രശംസാർഹമായി. .
ഐടിഐയിൽ നിന്ന് വിരമിച്ച ശേഷം, യുഎസ് ആസ്ഥാനമായുള്ള ആൽഫിയോൺ കോർപ്പറേഷൻ വൈസ് പ്രസിഡണ്ട്, ഓപ്പറേഷൻസ് ആൻഡ് കൺട്രി ഹെഡ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
കേരളസമാജം ദൂരവാണിനഗറിന്റെ ജൂബിലി ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ കാര്യമായ നേതൃത്വം നൽകി. എഡ്യൂക്കേഷണൽ സിക്രട്ടറി, അദ്ധ്യക്ഷൻ എന്നീ നിലകളിൽ 25 വര്ഷങ്ങളിലധികം കേരളം സമാജത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗത്തുണ്ടായിരുന്നു.
രാമമൂർത്തിനഗറിൽ സ്ഥിര താമസം. ഭാര്യ ശ്രീമതി ഗ്രേസി പീറ്റർ. മക്കൾ – റീന ഹൈസിന്ത്, റിജേഷ് ബെൻഡിക്സ്റ്റ്.
(ഫോൺ: 9448511496)