RADHAKRISHNAN CP

ആലപ്പുഴജില്ലയിലെ ഹരിപ്പാടിനടുത്ത് നങ്ങിയാർകുളങ്ങരയിൽ    ജനനം. നങ്ങിയാർകുളങ്ങര അപ്പർ പ്രൈമറി സ്കൂളിലും ഹരിപ്പാട് ബോയ്സ്  ഹൈ സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. നങ്ങിയാർകുളങ്ങര  ടി.കെ.മാധവ മെമ്മോറിയൽ കോളേജിലെ കേരളാ  സ്റ്റുഡന്റസ് ഫെഡറേഷന്റെ നേതാവും, ഡി.വൈ.എഫ്. യുടെ ജില്ലാ കമ്മിറ്റിമെമ്പറും മറ്റുമായി രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്നു. 1987 ബാംഗ്ലൂരെത്തി. വിവിധ വ്യവസായപ്രവർത്തനങ്ങളിലേർപ്പെട്ടു. ലയൺസ് ക്ളബ് വിജനപുരയുടെ സ്ഥാപകാംഗവും, ബാംഗ്ലൂരിലെ കലാസംകാരിക രംഗങ്ങളിൽ സുപരിചിതനുമായ ശ്രീ സി.പി.രാധാകൃഷ്ണൻ 2005 മുതൽ തുടർച്ചയായി ബാംഗ്ലൂർ കേരള സമാജത്തിന്റെ മുഖ്യധാരാ പ്രവർത്തനങ്ങളിൽ സജീവമാണ്. ഇപ്പോൾ ബാംഗ്ലൂർ കേരള സമാജത്തിന്റെ അധ്യക്ഷനുമാണ്.

ഫോണ്‍: 9844003021