RATI SURESH
സ്വദേശം പാലക്കാട്. കുറച്ച് കാലം മുംബൈയിലായിരുന്നു. ഇപ്പോൾ മകനോടൊപ്പം ബാംഗ്ലൂരിൽ താമസം. പ്രശസ്ത ചിത്രകാരനും, ശില്പിയുമായ ഷഡാനനൻ ആനിക്കത്തിൻ്റെ (തത്തമംഗലം, പാലക്കാട്) മകളാണ് .മലയാള പുസ്തകങ്ങളേയും ഭാഷയേയും ഏറെ സ്നേഹിക്കുന്നു. ചെറുകഥകളും അനുഭവക്കുറിപ്പുകളും, ആനുകാലികങ്ങളിൽ എഴുതാറുണ്ട്.
പ്രശസ്ത എഴുത്തുകാരി ശ്രീമതി. ഇന്ദിരാ ബാലൻ്റെ ‘കച്ച മണിക്കിലുക്കം‘ ,ശ്രീമതി അർച്ചന സുനിലിന്റെ ‘ആമാശയത്തിലെ കൺപീലികൾ‘, ശ്രീ.സതീഷ് തോട്ടശ്ശേരിയുടെ ‘അനുഭവ നർമ്മ നക്ഷത്രങ്ങൾ‘ എന്നീ രചനകളുടെ വിശദമായ അവലോകനക്കുറിപ്പുകൾ തയ്യാറക്കിയിരുന്നു. ഒട്ടനവധി പേര് ആസ്വദിക്കാറുള്ള ‘മഴ‘ എന്ന ഫേസ് ബുക്ക് പേജിൽ ഓർമക്കുറിപ്പുകളും, അനുഭവക്കുറിപ്പുകളും മറ്റും എഴുതാറുണ്ട്. സോഷ്യൽ മീഡിയയിൽ (സമൂഹ മാദ്ധ്യമങ്ങൾ) പ്രശസ്തരുടെ കഥകൾ അവതരിപ്പിയ്ക്കുകയും ചെയ്യുന്നു.
ബി.എം.എഫ് ചാരിറ്റബിൾ ട്രസ്റ്റ്, എസ്.കെ.കെ.എസ് കൊത്തന്നൂർ സോൺ
സാഹിത്യ സമിതി, പാലക്കാടൻ കൂട്ടായ്മ, Writer’s and Artist forum, പുരോഗമന കലാ സാഹിത്യ സംഘം തുടങ്ങി ബാംഗ്ലൂരിലെ കലാ സാഹിത്യ സാംസ്കാരിക സംഘടനകളുടെ മുഖ്യധാരാ പ്രവർത്തനങ്ങളിൽ സജീവമാണ്.
മലയാളം മിഷൻ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരങ്ങളുടേയും, കഥയരങ്ങ് മത്സരത്തിൻ്റേയും വിധികർത്താവായിരുന്നു.
ഫോണ്‍: 95901 36777