RAVIKUMAR THIRUMALA
കഴിഞ്ഞ 30 വർഷക്കാലമായി ബാംഗ്ലൂർ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന എഴുത്തുകാരൻ. കേരള സമാജം ദൂരവാണിനഗറിന്റെ ഡി.കെ.എസ്സ് ന്യുസിൽ ONV കുറിപ്പിനെക്കുറിച്ചുള്ള ഒരു ലേഖനമെഴുതി എഴുത്തു തുടങ്ങി. ഇടയ്ക്ക് പത്ത് വർഷം അറേബ്യയിലെ ഒമാനിൽ പ്രവാസി ജീവിതം. തിരുവനന്തപുരം തിരുമലയിൽ എം. ജോൺ സ്വർണ്ണാഭായിയുടെ എട്ട് ആൺമക്കളിൽ എട്ടാമനായി ജനനം. ഭാര്യ സുജാദേവി കേന്ദ്രഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗിൽ ജോലിചെയ്യുന്നു. മകൾ വർഷ. രവികുമാർ തിരുമല കുടുംബസമേതം ബാംഗ്ലൂരിൽ സ്ഥിര താമസം.
രവികുമാർ തിരുമലയുടെ ഏകദേശം നാല്പതില്പരം അഭിമുഖങ്ങളും, ലേഖനങ്ങളും, റിപ്പോർട്ടുകളുമായി ആയിരത്തോളം പേജുവരുന്ന ‘ആത്മസഞ്ചാരങ്ങൾ’ എന്ന പുസ്തകം ബാംഗ്ലൂർ സാംസ്‌കാരിക വേദി അതിശയത്തോടെയാണ് കണ്ടത്. എം.ടി, ഓ എൻ വി, ജി എൻ പണിക്കർ, പ്രഭാവർമ്മ, തുടങ്ങി മലയാളത്തിന്റെ പല പ്രമുഖ എഴുത്തുകാരുമായും, ബാംഗ്ലൂരിലെ മലയാളി എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമായുള്ളവരുടെ അഭിമുഖം, ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ വന്ന ലേഖനങ്ങൾ, നിരൂപണങ്ങൾ കഥകൾ എന്നിവയെല്ലാം സമാഹരിച്ചുകൊണ്ടുള്ള വൈവിധ്യമാർന്ന പുസ്തകമാണ് പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ച ആത്മസഞ്ചാരങ്ങൾ.
ഫോണ്‍: 80503 22315