RAVINDRAN TK

എഴുത്തുകാരനും ഗ്രന്ധകർത്താവുമായ ശ്രീ രവീന്ദ്രൻ ബാംഗ്ലൂരിൽ ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്മെന്റ്റിൽ നിന്ന് 2005 ൽ വിരമിച്ചു. ഡിഫൻസ് അക്കൗണ്ട്സ് അസോസിയേഷന്റെ സൗത്ത് സോൺ സെക്രട്ടറിയായിരുന്നു. കേരളസമാജം അൾസൂർ, കേരളസമാജം നോർത്ത് വെസ്റ്റ് ശ്രീനാരായണ സമിതി എന്നീ സംഘടനകളിൽ പ്രവർത്തി ച്ചിരുന്നു. ശ്രീനാരായണ സമിതിയുടെ മുഖപത്രമായ സന്ദേശത്തിന്റെ എഡിറ്റർ, ആശാൻ പഠന കേന്ദ്രത്തിന്റെ കൺവീനർ എന്നീ നിലകളിലും സജീവമായിരുന്നു. ഈ ആനുകാലികങ്ങളിലൂടെയെല്ലാം പല തവണകളായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമായി ‘അഭിവീക്ഷണം’ എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. കേരള സാഹിത്യ സംഘടനയുടെ സംസ്ഥാന സെക്രട്ടറി, സമന്യുയയുടെ കേന്ദ്രകമ്മിറ്റി ട്രഷറർ, കഥാ രംഗം സാഹിത്യവേദിയുടെ അധ്യക്ഷൻ എന്നീ ചുമതലകളും ഇപ്പോൾ വഹിക്കുന്നുണ്ട്. സ്ഥിരതാമസം ബാംഗ്ലൂർ ജാലഹള്ളിയിൽ.

(ഫോൺ 9880079676).