REJI KUMAR

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ വെണ്മണിയെന്ന ഗ്രാമത്തിൽ ജനനം. സ്കൂൾ അധ്യാപികയായ അമ്മയോടൊപ്പം കോഴിക്കോട് പിലാശ്ശേരി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. മുക്കം, മണാശേരി MAMO (മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ഓർഫനേജ് കോളജ് ) കോളേജിൽ നിന്ന് പ്രീഡിഗ്രി പാസ്സായശേഷം ഹരിപ്പാട് നങ്ങിയാർകുളങ്ങര   ടി.കെ.മാധവ മെമ്മോറിയൽ കോളേജിൽ നിന്ന് BSc ഫിസിക്സിൽ ബിരുദമെടുത്തു. കേരളാ  സ്റ്റുഡന്റസ് യൂണിയനിലൂടെ രാക്ഷ്ട്രീയ പ്രവർത്തനങ്ങളിലേർപ്പെട്ടു.

MAMO കോളേജ് യൂണിയൻ ചെയർമാൻ, TKMM കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ചെയർമാൻ, KSU വിന്റെ ജില്ലാ സെക്രട്ടറി, KSU സ്റ്റേറ്റ് കൌൺസിൽ മെമ്പർ, എന്നീനിലകളിൽ ചെറുപ്പത്തിൽ തന്നെ നേതൃപാടവം തെളിയിച്ചു.

1996 ൽ ബാംഗ്ലൂരിലെത്തി. ബിസിനസ് മാനേജുമെന്റിൽ (MBA) ബിരുദാനന്തര ബിരുദമെടുത്തു.  മൈക്രോ ലാൻഡ്, വിപ്രോ ഇൻഫോടെക് എന്നീ ഐ.ടി. കമ്പനികളിൽ ജോലിചെയ്ത ശേഷം സൺ മൈക്രോ സിസ്റ്റം എന്ന കമ്പനിയിൽ നാഷണൽ സപ്ലൈചെയിൻ മാനേജർ ആയി തുടർന്നു. ഇപ്പോൾ  സപ്ലൈ ചെയിൻ കോൺസൾട്ടന്റായി പ്രവർത്തിക്കുന്നു.

ബാംഗ്ലൂർ കേരളസമാജത്തിന്റെ യൂത്ത് വിങ് ചെയർമാനായി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രവർത്തനമാരംഭിച്ചു. കേരള സമാജത്തിന്റെയും, സമാജത്തിന്റെ അധീനതയിലുള്ള KNE ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിലൂടെ ബാംഗ്ലൂർ മലയാളികൾക്കിടയിൽ പ്രശസ്തനായി. ബാംഗ്ലൂർ കേരളസമാജം ജനറൽ സെക്രട്ടറി, ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളീ അസോസിയേഷൻസ് (FAIMA) നാഷണൽ വൈസ് പ്രസിഡണ്ട്, കർണാടക സംസ്ഥാന പ്രസിഡണ്ട്, വിജനപുര ലയൺസ്‌ ക്ലബ് പ്രസിഡണ്ട് എന്നീ നിലകളിൽ ബാംഗ്ലൂർ മലയാളികൾക്ക് സുപരിചിതനായ ശ്രീ റെജികുമാർ കമ്മനഹള്ളി ജലവായുവിഹാറിൽ രണ്ടുമക്കളോടൊപ്പം കുടുബ സമ്മേതം താമസം.

ഫോണ്‍:  9845222688