REMA
പ്രശസ്ത കഥകളി നടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയും ഗവണ്മെന്റിന്റ് സ്കൂൾ അദ്ധ്യാപികയായിരുന്ന എറണാകുളം വടക്കൻ പറവൂർ, പെരുവാരത്ത് കമല പിഷാരസ്യാരുടെയും മകളായി കോട്ടയത്ത് ജനനം. കോട്ടയം മൗണ്ട് കാർമ്മൽ കോൺവെൻറ് ഗേൾസ് ഹൈസക്കൂൾ, ബസേലിയസ് കോളേജ്, സി എം എസ് കോളേജ്, ബാംഗ്ളൂർ സെന്റ് ജോസഫ്സ് ഈവനിംഗ് കോളേജ് എന്നിവിടങ്ങളിൽ പഠനം. സോഷ്യോളജിയിൽ ബിരുദാനന്തബിരുദം. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമ ഇൻ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമ ഇൻ ഹ്യൂമൺ റിസോഴ്സസ്. ബി പി എൽ കോർപ്പറേറ്റ് ഡിവിഷനിൽ 9 വർഷം ജോലി ചെയ്തിട്ടുണ്ട്
കവിതയിലാണ് ആദ്യക്ഷരം കുറിക്കുന്നത്. സ്ക്കൂളിലെ ആദ്യ കവിതാ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഇതിനോടകം 10 കവിതാസമാഹാരങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്തകവികളായ ഓ എൻ വി, സുഗതകുമാരി, മഹാകവി അക്കിത്തം, സച്ചിദാനന്ദൻ എന്നിവരുടെ അവതാരികകളും, അനുഗ്രഹങ്ങളും ഈ സമാഹാരങ്ങൾക്ക് ലഭിച്ചിട്ടുണ്ട്
കവിതയിലും കഥാമൽസരങ്ങളിലുമായി 25 നുമേൽ പുരസ്‌കാരങ്ങൾ സംസ്ഥാന തലത്തിലും , ദേശീയയ തലത്തിലുമായി ലഭിച്ചിട്ടുണ്ട്.
വെയിൽമഴക്കഥകൾ എന്ന സെൽഫ് എഡിറ്റഡ് പ്രവാസി കഥ സമാഹാരം, കൂടാതെ .നിരവധി മലയാളം, ഇംഗ്ലീഷ് ആനുകാലികങ്ങളിൽ കഥയും കവിതയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറി ബുക്സ് പ്രസിദ്ധീകരിച്ച 24 പെൺകഥകളിലും, കാക്കനാടൻ കഥോൽസവകഥകളിലും കഥകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്
അക്ഷരസ്ത്രീ (ദി ലിറ്റററി വുമൺ) നോവൽ മൽസരത്തിൽ സമ്മാനം ലഭിച്ചു. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ‘അമ്മുവിൻ്റെ ഭൂമി‘ എന്ന ബാലസാഹിത്യനോവൽ പ്രസിദ്ധീക.
ഒരു ദേശീയ സംഘടനയായ ക്രിയേറ്റിവ് വിമൻ്റെ വൈസ് പ്രസിഡൻ്റും, രിച്ചിരുന്നു വേൾഡ് മലയാളി ഫെഡറേഷൻ്റെ നാഷണൽ ലിറ്ററേച്ചർ ഫോറത്തിൽ കോർഡിനേറ്ററുമാണ്. ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു..
ഫോൺ:9611101411