SALIM KUMAR

പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം കുറുംകര സ്വദേശി. വായന, എഴുത്ത്, പത്രപ്രവർത്തനം, സിനിമ, രാഷ്ട്രീയം എന്നീ രംഗങ്ങളിൽ പ്രവർത്തന പരിചയം.കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി എന്റെതലക്കലെ  കൊന്ന‘ (തെംസ്‌ല ആഓ), ‘ഗ്രാമക്കിണർ‘ (കൊലകലുരി  ഇനോക്ക്‌എന്നീ പുസ്തകങ്ങളും ആസാം ഗെവൺമെന്റിനുവേണ്ടി  ‘ആസ്സാമിന്റെ വീരഹൃദയം‘, (ലാച്ചിത് ബോർഫുക്കാൻഅരൂപ് കുമാർ ദത്ത) എന്നീ പുസ്തകങ്ങളും വിവർത്തനം ചെയ്തു. ബാംഗ്ലൂർ മലയാളികളുടെ രചനകളുടെ സമാഹാരം ആദ്യമായി പ്രസിദ്ധീകരിച്ചു.  ‘സമതലംഎന്നപേരിൽ 2009   ‘മുഷി പരമു പിള്ള വ്യക്തിയും ജീവിതവും‘ (ജീവചരിത്രം) ‘ആർത്തി പണ്ടാരച്ചെമ്പ്‘ (നോവൽ) എന്നിവ ഉൾപ്പടെ 18  പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇപ്പോൾ ബാംഗ്ലൂർ നാദം മാസികയുടെ ചീഫ് എഡിറ്റർ.

 

ഫോണ്‍: 98867 80371