SATHEESH THOTTASHERI
പാലക്കാട് ജില്ലയിലെ നെന്മാറക്കടുത്തുള്ള അയിലൂരിൽ ജനനം. പാലക്കാട്, തൃശൂർ ജില്ലകളിൽ വിദ്യാഭ്യാസം. വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലും ഗ്രന്ഥശാലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ഹെവല്റ്റ് പക്കാർഡിൽ നിന്നും (H.P) അഡ്മിനിസ്ട്രേഷൻ മാനേജരായി വിരമിച്ചു. ഇപ്പോൾ മലയാളവും കേരളവുമായി ബന്ധപ്പെട്ട പുരാ–രേഖകൾ ഡിജിറ്റയ്സ് ചെയ്യുന്ന ഇൻഡിക് ഡിജിറ്റൽ ആർക്കൈവ്സ് ഫൗണ്ടേഷൻ്റെ പ്രൊജക്റ്റ് മാനേജർ ആണ്. ബെംഗളൂരു ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ പ്രസിഡൻ്റ്., കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ മുൻ പ്രസിഡൻ്റ്, ഇപ്പോഴത്തെ സെക്രെട്ടറി,
കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ കർണാടക ചാപ്റ്റർ പി. ആർ. ഓ,. പുരോഗമന കലാസാഹിത്യ സംഘം (പു. ക.സ.) കർണാടക ഘടകം ജോയിൻ്റ് സെക്രട്ടറി. സാമൂഹ്യ മാധ്യമങ്ങളിലും, ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കഥയും, കവിതയും, ലേഖനങ്ങളും എഴുതിക്കൊണ്ടിരിക്കുന്നു.
മലയാളം മിഷൻ പ്രസിദ്ധീകരണം “പൂക്കാല“ത്തിൽ രണ്ടു വർഷമായി ബാലസാഹിത്യ കഥകളും കവിതകളും എഴുതുന്നു. യുണൈറ്റഡ് റൈറ്റേർസ് ബാംഗ്ലൂർ ചെറുകഥാ പുരസ്കാരം, കൊച്ചിൻ സാഹിത്യ അക്കാദമി സുവർണ്ണ തൂലികാ പുരസ്കാരം, എന്നിവ ലഭിച്ചിട്ടുണ്ട് .
ശ്രീ സതീഷ് തോട്ടശ്ശേരിയുടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ :. അനുഭവ നർമ്മ നക്ഷത്രങ്ങൾ (കഥകൾ), പവിഴമല്ലി പൂക്കും കാലം (കഥകൾ) എന്നിവയാണ്.
ഫോണ്‍: 98451 85326