SHINY AJIT

ബാംഗ്ലൂർ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന  ഒരു സ്വതന്ത്ര പുസ്തക നിരൂപകയാണ് ശ്രീമതി ഷൈനി അജിത്. പുസ്തകങ്ങളുടെ ഗുണനിലവാരം വിലയിരുത്തുകയും വായനാനുഭവങ്ങളെക്കുറിച്ച് എഴുതുകയും ചെയ്യുന്നു. സാഹിത്യകൃതികളുടെ സ്വതന്ത്രമായ നിരീക്ഷണവും വിലയിരുത്തലും പ്രശംസനീയമാണ്കൃതികളുടെ  പ്ലോട്ടിൽ പൊരുത്തക്കേടുകൾവസ്തുതാപരമായ പിശകുകൾ, രചനകളിലുള്ള സന്ദേശം, അതുവഴിയുണ്ടാകുന്ന പ്രയോജനങ്ങൾ എന്നിവയും, കൃതികൾ എങ്ങിനെ  മെച്ചപ്പെടുത്താൻ കഴിയമെന്നുമുള്ള  ഒരു പഠനമാണ് ഷൈനിയുടെ വിലയിരുത്തലുകൾവായനയോടുള്ള അഗാധമായ അഭിനിവേശത്തോടെ, ഐടി ജോലി ഉപേക്ഷിച്ച്, റീഡ്റെൻ്റ്റിട്ടേൺ എന്ന ആശയവുമായി ഷൈനി കമ്മനഹള്ളിയിൽ  ഒരു ലെൻഡിംഗ് ലൈബ്രറി ആരംഭിച്ചു. ഷൈനി വിവിധ ആനുകാലികങ്ങളിൽ ലേഖനങ്ങളും ചെറുകഥകളും കവിതകളും എഴുതാറുണ്ട്. കുട്ടികൾക്കായി പുസ്തക വായനയിലും വായനാശീലം വളർത്തിയെടുക്കുന്നതിലും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉപദേഷ്ടാവ് എന്ന നിലയിലും കഴിഞ്ഞ കുറേക്കാലങ്ങളായി അനുഭവ പരിചയത്തോടെ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്നു.

ഫോൺ:9845494675