SREEDHARAN TM

ബാംഗ്ലൂർ മലയാളികൾക്കിടയിൽ സംഘടനാ പ്രവർത്തനങ്ങൾക്ക് മാതൃകയായി നിലനിൽക്കുന്ന ഒരു ഭാഷാ  സ്നേഹി. ജീവിതത്തിന്റെ ഒരു മുന്തിയ ഭാഗം ബാംഗ്ലൂർ കേരള സമാജത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചു. ബാംഗ്ലൂർ കേരളസമാജത്തിൽ പതിനാലു വര്ഷങ്ങളോളം നീണ്ടുനിന്ന ഉൾപ്പോരുകൾക്കും, ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കും, കോടതിക്കേസുകൾക്കുമെല്ലാം അറുതിവരുത്തുവാൻ സംഘടനാ പ്രവർത്തകരെയെല്ലാം കൂട്ടായ്മയിലൂടെ നയിച്ച ഒരു നിശബ്ദ സേവകൻ. ബാംഗ്ലൂർ കേരളസമാജത്തിന്റെ മുഖ പത്രമായിരുന്ന   മൈത്രിയുടെ സ്ഥാപക പത്രാധിപരായിരുന്നു. കെ.എൻ.. ട്രസ്ടിന്റെ മുഖപത്രത്തിന്റെ തുടക്കകാരനും  പ്രത്രാധിപരുമായിരുന്നു. അനവധി സോവനീറുകളിലുംപ്രാദേശിക പത്ര മാസികകളിലും കാലാനുസൃണമായ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 1962ൽ ബാംഗ്ലൂരിൽ വന്ന കാലം മുതൽ കലാ സാംസ്ക്കാരിക രംഗങ്ങളിൽ ശ്രദ്ധേയനാണ്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയെടുത്തു. (HAL AEROENGINES) ഹിന്ദുസ്ഥാൻ എയ്റോനാട്ടികൽ കമ്പനിയുടെ എയ്റോഇൻജിൻസിൽ 38 വര്ഷത്തെ സേവനങ്ങൾക്കു ശേഷം വിശ്രമ ജീവിതം. ബാംഗ്ലൂരെയിലെ ബി ടി എം ലേയൗട്ടിൽ.

ഫോണ്‍: 99809 02525