SUDHAKARAN
ചെറുപ്പം മുതൽ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന ശ്രീ സുധാകരൻ രാമന്തളി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള രാമന്തളി ഗ്രാമത്തിൽ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസത്തിനും, മൈസൂരിലെ ഉന്നത വിദ്യാഭ്യാസത്തിനും ശേഷം ബാംഗ്ലൂരിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (HAL) ചേർന്നു.
വർഷങ്ങളോളം എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകനായിരുന്നു. തൊഴിലാളികളെ അഭിസംബോധന ചെയ്യാനുള്ള സൗകര്യത്തിനായി കന്നട പഠിച്ചു. ശ്രീ സുധാകരൻ ബാംഗ്ലൂരിലെ കനകദാസ പഠന ഗവേഷണ കേന്ദ്രത്തിൽ കോർഡിനേറ്ററായും എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ ഇംഗ്ലീഷ് റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നിരവധി പ്രോജക്ടുകളിൽ അംഗവുമായിരുന്നു. ബെംഗളൂരു കൈരളി കലാസമിതിയുടെയും കൈരളി നിലയം സ്കൂളുകളുടെയും അധ്യക്ഷനായ ശ്രീ സുധാകരൻ രാമന്തളി, എഴുത്തുകാരനും വിവർത്തകനുമാണ്. കന്നഡയിൽ നിന്ന് മലയാളത്തിലേക്ക് മുപ്പതോളം കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അവാർഡ്, കർണാടക സാഹിത്യ അക്കാദമി അവാർഡ്, തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു.
ഒരിക്കൽ ശ്രീ ചന്ദ്രശേഖര കമ്പാറയുമായുള്ള അഭിമുഖത്തിനു ശേഷം അദ്ദേഹം ശ്രീ സുധാകരന് അഞ്ച് പുസ്തകങ്ങൾ നൽകുകയും അവ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്തു. അന്ന് തുടങ്ങിയ ആ വിവർത്തന സാഹിത്യ പ്രവർത്തനങ്ങൾ ഇന്നും തുടരുന്നു.
“രാമപുരത്തിൻ്റെ കഥ” എന്ന ആദ്യത്തെ മംഗളം നോവൽ അവാർഡ്, മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ്റെ തേജസ്വിനി അവാർഡ്, സി വി ചാത്തുണ്ണി നായർ സ്മാരക പുരസ്കാരം, പൂർണ ഉറൂബ് അവാർഡ് തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ ഇതിനകം നേടിയിട്ടുണ്ട്.
(ഫോൺ: 9880239993)