SURENDRAN VK
കേരളത്തിൽ ചെങ്ങനൂരിനടുത്ത് വെണ്മണിയിൽ ജനിച്ചു. ബാംഗ്ലൂരിൽ പ്രമുഖ വ്യവസായ സ്ഥാപനമായ വിപ്രോയിൽ സേവനമനുഷ്ഠിച്ചു. ബാംഗ്ലൂർ മലയാളികളുടെ സാംസ്കാരിക രംഗത്ത് സുപരിചിതനായ ശ്രീ സുരേന്ദ്രൻ ‘കാലം തന്ന പാഠങ്ങൾ‘ എന്ന കവിതാ സമാഹാരം 2013 ൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു.
ബാംഗ്ലൂരിലെ ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിലുള്ള കുമാരനാശാൻ പഠന കേന്ദ്രത്തിന്റെ ചെയർമാൻ, രാമമൂർത്തി നഗർ ശ്രീനാരായണ ഗുരു സേവാ ട്രസ്റ്റ്ന്റെ പൊതു കാര്യദർശി, വിജിനപുര അയ്യപ്പ ക്ഷേത്രത്തിന്റെ മുൻ ഉപാധ്യക്ഷനും ഇപ്പോൾ ഇന്റെർണൽ ഓഡിറ്റർ, കേരളസമാജം ദൂരവാണിനഗറിന്റെ മുൻ ഉപാധ്യക്ഷൻ, ബാംഗ്ലൂർ റൈറ്റേർസ് ഫോറം, ശ്രീനാരായണ സമിതി, GDPS കർണാടക എന്നീ സംഘടനകളുടെ സജീവ പ്രവർത്തകൻ; സർവോപരി കവി, ഭാഷ സ്നേഹി. ദൂരവാണിനഗർ വിജനപുരയിൽ താമസം.
ഫോണ്: 9741154248