SURESH KODOOR
ശാസ്ത്രജ്ഞൻ, സാങ്കേതിക വിദഗ്ധൻ, ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, സാമൂഹ്യസാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് സുരേഷ് കോഡൂർ. ഇന്ത്യൻ ന്യൂക്ലിയർ സയൻസസിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്ററിലെ (BARC) മുൻ ആണവ ശാസ്ത്രജ്ഞനായ സുരേഷ്, വിവരസാങ്കേതിക വ്യവസായത്തിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തിച്ചുവരുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയറിംഗ് പ്രൊഫഷണലാണ്ശ്രീ സുരേഷ് കോഡൂർ. ഉജ്ജ്വലനായ എഴുത്തുകാരൻ, പൊതു പ്രഭാഷകൻ, രാഷ്ട്രീയ നിരീക്ഷകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സുരേഷ്, ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുനയവും രാഷ്ട്രീയവും സാഹിത്യവും സംസ്കാരവും മറ്റ് സാമൂഹിക–സാമ്പത്തിക വിഷയങ്ങളും ഉൾപ്പെടെ വിപുലമായ വിഷയങ്ങളിൽ നിരവധി ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ പുസ്തകങ്ങളിൽ പ്രധാനമായവ; ‘ബോധം ഭൗതികം‘ (പഠനം), ‘പ്രക്ഷുബ്ധം ഈ വർത്തമാനം‘ (ലേഖന സമാഹാരം), ‘മേലേടത്തേക്ക് ഒരു അതിഥി‘ (കഥാ സമാഹാരം) എന്നിവകളാണ്.
ശ്രീ സുരേഷ് കോഡൂർ ഇപ്പോൾ അമൃത സർവകലാശാലയിൽ അക്കാദമിയ–ഇൻഡസ്ട്രി പങ്കാളിത്തത്തിൻ്റെ ഡയറക്ടറായി ജോലി ചെയ്യുന്നു.
ഫോണ്: 9845853362