SURESH MANNARASALA
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ജനനം. നങ്ങ്യാർകുളങ്ങര ടി കെ.എം.എം കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടി. ബാംഗ്ലൂരിൽ ന്യൂ ഹൊറൈസൺ കോളേജിൽ നിന്ന് ബി.എഡ് പാസ്സായി. തുടർന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുത്തു. മുതുകുളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. 2020 ൽ സർവ്വീസിൽ നിന്ന് വിരമിച്ചു.
ബാലസാഹിത്യം, കവിതകൾ, നാടോടി സാഹിത്യം, പ്രകൃതി സംരക്ഷണ (പഠനം, വൈജ്ഞാനികം, നർമ്മകഥകൾ, റഫറൻസ്, എന്നെ വിഷയങ്ങളിൽ മുപ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1997 ൽ കവിതയ്ക്ക് പളളിപ്പാട് കുഞ്ഞികൃഷ്ണൻ സ്മാരക അവാർഡ് നേടി. 1998 ൽ പ്രഭാങ്കുരം എന്ന കവിതാസമാഹാരത്തിനും 1999 ൽ അതിമധുരം എന്ന ബാലസാഹിത്യഗ്രന്ഥത്തിനും അധ്യാപക കലാസാഹിത്യ സമിതിയുടെ സംസ്ഥാന അവാർഡുകൾ നേടി. 2002 ൽ സർപ്പാരാധനയും പ്രകൃതി സംരക്ഷണവും എന്ന കൃതിക്ക് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സാഹിത്യ പുരസ്കാരവും 2005 ൽ പരിസ്ഥിതിയുടെ നിജസ്ഥിതി എന്ന ഗ്രന്ഥത്തിന് എൻ.വി.കൃഷ്ണവാര്യർ അവാർഡും കരസ്ഥമാക്കി. യു എ ഇ ആസ്ഥാനമാ ക്കിയുള്ള ജെംസ് ഫൗണ്ടേഷൻ ഇന്ത്യയിലെ മികച്ച അധ്യാപകർക്കായി ഏർപ്പെടുത്തിയ ഗുരുവർ അവാർഡ് 2009 ഡിസംബറിൽ ഡൽഹിയിൽ വെച്ച് അന്നത്തെ മാനവശേഷി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ.കപിൽ സിബലിൽ നിന്നും സ്വീകരിച്ചു. 10 ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതായിരുന്നു പുരസ്കാരം.
2014 ൽ അധ്യാപകർക്കുളള ദയാപുരസ്കാരവും 2017 ൽ കരുവാറ്റ ചന്ദ്രൻ സ്മാരക പുരസ്കാരവും ഗുരുശേഷ്ഠ പുരസ്കാരവും 2018 ൽ നളന്ദ ബാലമിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. 2018 ൽ മികച്ച പരിസ്ഥിതി ഗ്രന്ഥത്തിന് സഹ്യാദ്രി അവാർഡ് ലഭിച്ചു. 2020 ൽ കേരളത്തിലെ മികച്ച അധ്യാപകനുളള സി.പി. ചാണ്ടി മെമ്മോറിയൽ ആചാര്യ അവാർഡിന് അർഹനായി. ഭാര്യ : ബീന.ആർ, അധ്യാപിക. മക്കൾ: സന്ദീപ്.കുമാർ, ശ്രീദീപ്.കുമാർ, സാന്ദ്ര അനൂപ്. ഹരിപ്പാട് മണ്ണാറശാലക്കടുത്തുള്ള സുരേഷ് ഭവനിൽ താമസം.
Phone: 9447348964