SUSHMA SHANKAR
ബാംഗ്ലൂരിൽ അറിയപ്പെടുന്ന എഴുത്തുകാരിയായ ഡോ.സുഷമാശങ്കർ കൊല്ലം ജില്ലയിലെ കണ്ണനല്ലൂരിൽ ജനിച്ചു. തോറ്റം പാട്ടിന്റെ ആചാര്യനായ എൻ.ചെല്ലപ്പൻ നായരാനാണ് അച്ഛൻ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൊട്ടിയം മന്നം മെമ്മോറിയൽ കോളേജിലും ബാംഗ്ലൂരിലുമായി തുടർ വിദ്യാഭ്യാസം നടത്തി. ബാംഗ്ലൂരിലെ അദ്ധ്യാപക ജോലിക്കിടയിൽ കന്നഡ പഠിച്ചു. കന്നഡ സാഹിത്യ പരിഷത്തിന്റെ കാവ, ജാണ , രത്ന എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടി. മൈസൂർ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും കന്നഡ എം.എ.യും, കുപ്പം ദ്രാവിഡ സർവകലാശാലയിൽ നിന്നും കന്നടയിൽ എം.ഫിലും എടുത്തു. ദ്രാവിഡ ഭാഷകളിലെ ജ്ഞാനപീഠം പുരസ്കാരങ്ങൾ നേടിയ 19 വ്യക്തികളെയും അവരുടെ കൃതികളെയും കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിന് കുപ്പം സർവകലാശാല ഡോക്ടറേറ്റ് നൽകി.
ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിൽ സരസ്വതി എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നതോടൊപ്പം ‘തൊദൽനുടി‘ എന്ന കന്നഡ മാസികയുടെ എഡിറ്ററുമാണ്. മലയാളത്തിലും കന്നഡയിലുമായി പന്ത്രണ്ടോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു സ്വരചനകളെക്കാൾ വിവർത്തന സാഹിത്യത്തോടാണ് താല്പര്യം.. ഓ എൻ വി യുടെ ഭൂമിക്കൊരു ചരമ ഗീതം, മഹാകവി അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം‘, ഇടിഞ്ഞുപൊളിഞ്ഞ ലോകം, എന്നിവയാണ് എടുത്തുപറയത്തക്ക കന്നഡ പരിഭാഷകൾ. കന്നഡയിൽ നിന്നും, തമിഴിൽ നിന്നും മലയാളത്തിലേക്കു മറ്റു പല കൃതികളും വിവർത്തനം ചെതിട്ടുണ്ട്. ജ്ഞാനപീഠ പ്രശസ്തി തെലുങ്ക് മഹാകവി സി.നാരായണ റെഡ്ഡിയുടെ വിശ്വംബരം എന്ന മഹാകാവ്യം മലയാളത്തിലേക്ക് തർജുമ ചെയ്തു കഴിഞ്ഞു.
‘ഭാരതീയ നാരി രത്ന അവാർഡ്’, ‘ടീച്ചിങ് എക്സലൻസ് അവാർഡ്’, ‘ഓ.എൻ.വി. കുറപ്പ് അവാർഡ്’ കുഞ്ചൻ നമ്പ്യാർ അവാർഡ് മുതലായ അനവധി അവാർഡുകൾക്കും അർഹയായ ഡോക്ടർ സുഷമ ശങ്കർ ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേഴ്സ് അസോസിയേഷന്റെ പ്രസിഡന്റുമാണ്. ഭർത്താവ് ശങ്കർ, മകൻ ചന്ദൻ, മരുമകൾ ഡോ. സംഗീതയോടുമൊപ്പം വൈറ്റ് ഫീൽഡിൽ സ്ഥിര താമസം.
ഫോണ്: 99010 41889