VALSALAN AK

ബാംഗ്ലൂരിലെ DRDO-യുടെ അധീനതയിലുള്ള GTRE നിന്നും ടെക്നിക്കൽ ഓഫിസറായി ജോലി ചെയത്  വിരമിച്ച ശേഷം  പാലക്കാട് ചന്ദ്രനഗറിൽ താമസിക്കുന്നു. ബാംഗ്ലൂരിൽ ജോലി ചെയ്യുമ്പോൾ തന്നെ ദൂരവാണി നഗർ കേരളസമാത്തിൻ്റെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

 ബാംഗ്ലൂരിലെ CPAC എന്ന സംഘടനയുടെ സ്ഥാപകാംഗമായി അതിന്റെ കലാസാംസ്കാരിക നാടക രംഗത്ത് സ്തുത്യർഹമായ സേവങ്ങളും കാഴ്ചവെച്ചു. CPAC യുടെ അനേകം മലയാള നാടകങ്ങളിൽ പ്രധാന വേഷമണിഞ്ഞഭിനയിച്ച് പല തവണ പ്രേക്ഷകരുടെ അഭിനന്ദനങ്ങളേറ്റുവാങ്ങിബെൽമാ, ബാംഗ്ലൂർ കേരളം സമാജം എന്നീ സംഘടനകൾ നടത്തിയ നാടക മത്സരങ്ങളിൽ മികച്ച അഭിനയത്തിനുള്ള  ഒന്നാം സമ്മാനങ്ങൾ CPAC യുടെ നാടകങ്ങളിലൂടെ വത്സലന്  ലഭിച്ചുഇതിനകം തന്നെ ഒൻപതു ആൽബങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

DRDO പ്രതിവർഷം നടത്താറുള്ള ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനായി മുഖ്യ പങ്കുകൾ വഹിച്ചിരുന്നു. ബാംഗ്ലൂർ ആകാശവാണി  പ്രക്ഷേപണം ചെയ്ത  “കാർമീകര കാര്യക്രമഎന്ന പരിപാടിയിൽ GTREക്ക് വേണ്ടി കുറെ നാടകങ്ങൾ എഴുതി അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ പാലക്കാട് ചന്ദ്രനഗറിലും പരിസരങ്ങളിലുമായുള്ള   സാംസ്കാരിക സംഘടനകളിൽ സജീവം. ശ്രീ..കെ.വത്സലനൻ   പത്തോളം ഹുസ്വ ചലച്ചിത്രങ്ങൾ  നിർമ്മിക്കുകയും അതിലൊക്കെത്തന്നെ  പ്രധാന റോളിൽ അഭിനയിക്കുകയും  ചെയ്തിട്ടുണ്ട്. ചിത്രങ്ങളെല്ലാം പല ദേശീയഅന്തർദേശീയ ഫിലിം ഫെസ്ടിവലുകളിൽ പ്രദർശനത്തിനു തിരഞ്ഞെടുക്കപ്പെടുകയയും സമ്മാനാര്‍ഹമാവുകയും ചെയ്തിട്ടുണ്ട്. തർമോകോൾ കൊണ്ട് മനോഹരങ്ങളായ ശില്പങ്ങളുണ്ടാക്കുക വത്സലന്റെ ഒരു പ്രധാന ഹോബ്ബിയാണ്. .

ഓണാഘോഷത്തോട് അനുബന്ധിച്ച് ദൂരവാണിനഗർ കേരളസമാജം  നടത്താറുള്ള ചെറുകഥാ  മത്സരങ്ങളിൽ പങ്കെടുത്ത്, പലപ്പോഴും,   ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. “ഓർമ്മച്ചിത്രം മായ്ക്കുമ്പോൾഎന്ന കഥാസമാഹാരം പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്വദേശം കൊയിലാണ്ടിയാണ്.   

വത്സലൻ ഇപ്പോൾ ഒരു വെബ് സീരിയലിൽ  അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

സ്ഥിരതാമസം പാലക്കാടു ചന്ദ്ര നഗറിലാണെങ്കിലും ഭാഷയുടെ, സംസ്കാരത്തിന്റെ, സുഹൃത്ബന്ധങ്ങളുടെ വേരുകൾ ഉദ്യാന നഗരത്തിൽ തന്നെ.

ഫോണ്‍:  9400891156