VISHNU MANGALAM KUMAR
സ്വദേശം, നാദാപുരം .മൂന്നുപതിറ്റാണ്ടിലേറെയായി ബംഗളുരുവിലെ ദാസറഹള്ളിയിൽ സ്ഥിരതാമസം. കേരളശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ലേഖകനായി പ്രവർത്തിക്കുന്നു .കേരളശബ്ദം, കുങ്കുമം, നാന, മഹിളാരത്നം, ജ്യോതിഷരത്നം എന്നിവയിൽ നിരവധി ലേഖനങ്ങളും റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകളും എഴുതാറുണ്ട് .ശിഷ്ടവൃത്താന്തം (ലേഖനങ്ങൾ), സ്‌ത്രീ തീ മെഴുകുതിരി (കഥകൾ ),കുറൂളി ചെക്വോൻ ,കേരളസമാജം ഇന്നലെ ഇന്നു നാളെ ( പഠനങ്ങൾ ),വിസ്മയമീ ജീവിതങ്ങൾ (ജീവിതരേഖകൾ ),പത്രമെഴുത്താണിയുടെ ഹൃദയമിടിപ്പുകൾ (കുറിപ്പുകൾ), തിരഞ്ഞെടുത്ത ന്യൂസ് സ്റ്റോറികൾ ,അഭിമുഖങ്ങൾ (ലേഖനസമാഹാരം), സ്നേഹസാന്ദ്രം രവിനിവേശം (നോവൽ), ജാതകത്താളിലെ ജീവിതമുദ്രകൾ (അനുഭവം, ഓർമ്മ) എന്നിങ്ങനെ ഒമ്പത് പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .സാമൂഹ്യപ്രവർത്തന രംഗത്തും സജീവം.പ്രമുഖ മലയാളി സംഘടനയായ ദീപ്തി വെൽഫെയർ അസോസിയേഷന്റെ സ്ഥാപകനാണ് .രജതജൂബിലി പിന്നിട്ട ദീപ്തിയുടെ പ്രസിഡണ്ടായി പലതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആര്ടിസ്റ്റ്സ് ഫോറം ജനറൽ സെക്രട്ടറി ,സർഗധാര സാംസ്‌കാരിക സമിതി പ്രസിഡണ്ട് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. സ്നേഹസാന്ദ്രം രവിനിവേശം ആദ്യ നോവലാണ് .ബംഗളുരു നഗരപശ്ചാത്തിലത്തിൽ രചിച്ച ഈ നോവൽ മായ ബി നായർ കന്നഡയിലേക്കും കൊച്ചുനാരായണൻ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.
(ഫോൺ: 9739177560)